കർമ്മേൽ ശാരോൻ സഭയുടെ നേതൃത്വത്തിൽ എറൈസ് കൺവൻഷൻ 2023, ജൂൺ 2 നാളെ മുതൽ

0 803

ബെംഗളൂരു : കോറമംഗല ശാരോൻ സഭയുടെ നേതൃത്വത്തിൽ എറൈസ് കൺവൻഷനും സംഗീത ശുശ്രൂഷയും ജൂൺ 2 മുതൽ 4 വരെ കോറമംഗല ക്രൈസ്റ്റ് കോളേജിനും ഫോറം മാളിനും മധ്യേയുള്ള കർമ്മേൽ ശാരോൻ സഭാ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

ജൂൺ 2 മുതൽ ദിവസവും രാവിലെ 10. 30 ന് പകൽ യോഗങ്ങളും, വൈകുന്നേരം 6 ന് വാർഷിക കൺവൻഷനും നടത്തപ്പെടും , ഞായറാഴ്ച രാവിലെ 10.30 ന് പൊതു ആരാധനയും അന്ന് വൈകുന്നേരം നടക്കുന്ന മീറ്റിംഗിനോട് കൂടി കൺവൻഷൻ സമാപിക്കും.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ സാം തോമസ് ദോഹ, പാസ്റ്റർ റെജി ശാസ്താംകോട്ട എന്നിവർ ദൈവവചന ശുശ്രൂഷകൾ നിർവഹിക്കും, പാസ്റ്റർ ജോൺസൺ ഡാനിയേൽ സിസ്റ്റർ ജാനി ഡീ ജോൺസൺ എന്നിവരോടൊപ്പം കർമ്മേൽ ക്വയറും ഗാന ശുശ്രൂഷ കൾ നിർവഹിക്കും

സഭാ ശുശ്രൂഷകൻ പാസ്റ്റർ കുരുവിള സൈമൺ കൺവൻഷന് നേതൃത്വം നൽകുന്നു.

You might also like
Comments
Loading...