വിക്ടറി ഇന്റർനാഷണൽ അസംബ്ളീസ് ഓഫ് ഗോഡ് ചർച്ചിന്റെ പത്താം വാർഷിക 21 ദിന ഉപവാസ പ്രാർത്ഥനയുടെ അവസാന മൂന്നു ദിവസങ്ങളിൽ (മെയ് 11,12,13) പാസ്റ്റർ അനിസൻ. കെ. ശാമുവേൽ ശുശ്രൂഷിക്കുന്നു.
ബെംഗളൂരു : കർണാടകയിൽ ഏറ്റവും അധികം കന്നഡ വിശ്വാസികൾ ആരാധിക്കുന്നതും, ബെംഗളൂരുവിലെ ഹെബ്ബാളിൽ സ്ഥിതി ചെയ്യുന്നതുമായ വിക്ടറി ഇന്റർനാഷണൽ അസംബ്ളീസ് ഓഫ് ഗോഡ് ചർച്ചിന്റെ പത്താം വാർഷിക 21 ദിന ഉപവാസ പ്രാർത്ഥനയുടെ അവസാന മൂന്നു ദിവസങ്ങളിൽ (മെയ് 11,12,13) അനുഗ്രഹീത ഉണർവു പ്രാസംഗികൻ പാസ്റ്റർ അനിസൻ. കെ. ശാമുവേൽ (President, The Apostholic Ministries International (TAMI.) ശുശ്രൂഷിക്കുന്നു.
ഹെബ്ബാൾ ചിരംജീവി ലേ ഔട്ടിൽ (എസ്റ്റീം മാളിന് പിറകുവശം) സ്ഥിതി ചെയ്യുന്ന വിക്ടറി ഇന്റർനാഷണൽ ഏ ജി സഭയിൽ നടക്കുന്ന ഈ ഉപവാസ പ്രാർത്ഥനയുടെ എല്ലാ സെഷനിലേക്കും ബാംഗ്ലൂറിൽ ആയിരിക്കുന്ന എല്ലാ വിശ്വാസി സമൂഹത്തെയും പ്രാർത്ഥനയോടെ സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു. . പതിമൂന്നാം തീയതി പകൽ നടക്കുന്ന ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി 21 ദിന ഉപവാസ പ്രാർത്ഥന സമാപിക്കുന്നതാണ്.
Download ShalomBeats Radio
Android App | IOS App
മലയാളത്തിൽ നിന്നും കന്നഡയിലേക്ക് ഭാഷാന്തരം ഉണ്ടായിരിക്കുന്നതാണ്. വിക്ടറി ഇന്റർനാഷണൽ അസംബ്ളീസ് ഓഫ് ഗോഡ് ചർച്ച് സീനിയർ പാസ്റ്ററും ബൽഗാം എ.ജി പ്രസ്ബിറ്ററുമായ റവ.ഡോ. രവി മണി മീറ്റിംഗുകൾക്ക് നേത്രത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്
080-48525577 / 9880578074