ഐ പി സി ബെൽഗാം ബൈബിൾ ട്രെയിനിങ് സെന്റെറിന്റെ ഗ്രാഡുവേഷൻ

0 1,566

കർണാടക : ഇന്ത്യ പെന്തക്കോസ്ത് ചർച്ച് കർണാടക സ്റ്റേറ്റ് ബെൽഗാം ഏരിയായുടെ കീഴിൽ പ്രവർത്തിക്കുന്ന ഐ പി സി ബെൽഗാം ബൈബിൾ ട്രെയിനിങ് സെന്റെറിന്റെ ഗ്രാഡുവേഷൻ മെയ് 5 ന് ഭാഗ്യവാടി ഐ പി സി ചർച്ചിൽ വെച്ച് നടത്തപ്പെട്ടു. പാസ്റ്റർ ടി ഡി തോമസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശാലോം ധ്വനി ചീഫ് എഡിറ്റർ ജോൺ എൽസാദായിയെ കൂടാതെ , ഇവാ. ഡോൺ ഏബ്രഹാം ,ബെൽഗാം ഏരിയാ ഡിസ്‌ട്രിക്‌ട് ചുമതലയുള്ള പാസ്റ്റർ സുനിൽ ഐസക്ക് എന്നിവർ സന്നിഹിതരായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

കൊയ്ത്ത് ഏറെയുണ്ട് , വേലക്കാരോ ചുരുക്കം എന്നു തുടങ്ങിയ പാസ്റ്റർ ടി ഡി തോമസ്റ്റിന്റെ സന്ദേശത്തിനൊടുവിൽ ഡിസ്‌ട്രിക്‌ട് പാസ്റ്റർ സുനിൽ ഐസക്ക് പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞു.  ഐ പി സി ബെൽഗാം ഡിസ്ട്രിക്ടിന്റെ കീഴിൽ 16 ഇൽ പരം സഭകൾ പ്രവർത്തിക്കുന്നു.

ഈ പ്രവർത്തനങ്ങളെ ഓർത്തു പ്രാർത്ഥിക്കുക

 

You might also like
Comments
Loading...