പാസ്റ്റർ ജോസ് മാത്യുവിനെ ബി സി പി എ ആദരിച്ചു

0 1,563

ബെംഗളൂരു: ഐ പി സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജോസ് മാത്യുവിനെ ബെംഗളൂരു ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ (BCPA) ആദരിച്ചു. കൊത്തന്നൂരിൽ ഉള്ള മിസ്പ്പാ ഐപിസി ചർച്ചിൽവെച്ച് നടന്ന ചടങ്ങിൽ പ്രസ്സ് അസോസിയേഷൻ പ്രസിഡന്റ് ചാക്കോ കെ തോമസ്, സെക്രട്ടറി പാസ്റ്റർ.ജേക്കബ് ഫിലിപ്പ്, മറ്റു കമ്മറ്റി അംഗങ്ങൾ , വിവിധ പത്രങ്ങളിൽ പ്രവർത്തിക്കുന്ന ബി സി പി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മുൻകാല ബി സി പി എ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ച പാസ്റ്റർ ജോസ് മാത്യു ഈ കഴിഞ്ഞ കർണാടക സ്റ്റേറ്റ് ഐപിസി തിരഞ്ഞെടുപ്പിലാണ് സ്റ്റേറ്റ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കർമ്മ രംഗത്തെ മികവും, അർപ്പണ ബോധവും, സംഘാടക മികവും പാസ്റ്റർ ജോസ് മാത്യുവിനെ ഈ സ്ഥാനത്തിന് അർഹനാക്കി. ബി സി പി എ കുടുംബത്തിൽ നിന്നും ഒരു അംഗം നേതൃത്വ നിരയിലേക്ക് ഉയർന്നുവന്നതിന്റെ സന്തോഷം മറ്റ് അംഗങ്ങളും പങ്കുവെച്ചു.

 

 

You might also like
Comments
Loading...