എബനേസർ കോളേജ് ഓഫ് ബിബ്ളിക്കൽ സ്റ്റഡീസ് ബെംഗളുരുവിൽ ആരംഭിക്കുന്നു.

0 1,240

ബെംഗളൂരു  : എബനേസർ കോളേജ് ചെയർമാനും ഐ പി സി കൊത്തന്നൂർ എബനേസർ ചർച്ച് സീനിയർ ശുശ്രൂഷകനുമായ റവ.ഡോ എൻ. കെ.ജോർജ്ജിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന എബനേസർ ഇൻസ്റ്റിറ്റ്യൂഷൻ ഇനി മുതൽ വേദശാസ്ത്ര വിദ്യാർഥികൾക്കായി വിവിധ കോഴ്‌സുകളിൽ അവസരമൊരുക്കുന്നു.മെയ് 31 ന് വൈകിട്ട് 5ന് എബനേസർ ഇൻസ്റ്റിറ്റ്യൂഷൻ ഓഡിറ്റോറിയത്തിൽ കർണാടക സ്റ്റേറ്റ് ഐപിസി പ്രസിഡന്റ് പാസ്റ്റർ. കെ.എസ്.ജോസഫ് ബൈബിൾ കോളേജ് ഉദ്ഘാടനം നിർവഹിക്കും. കഴിഞ്ഞ 15-ൽ പരം വർഷം ആതുര സേവന രംഗത്തെക്ക് നേഴ്‌സിംങ് വിദ്യാർഥികളെ വഴിതെളിയിച്ച് വിട്ട ഈ സ്ഥാപനം ക്രിസ്തുവിനായ് സുവിശേഷകരെ ഒരുക്കുന്ന വേദശാസ്ത്ര പഠനകേന്ദ്രമാക്കി മാറ്റണമെന്ന ദൈവീക നിയോഗപ്രകാരമാണ് എബനേസർ കോളേജ് ഓഫ് ബിബ്ളിക്കൽ സ്റ്റഡീസ് ആരംഭിക്കുന്നതെന്ന് റവ.ഡോ എൻ. കെ.ജോർജ് പറഞ്ഞു.

ആസ്ട്രേലിയൻ യൂണിവേഴ്സിറ്റിയുടെയും ഇന്ത്യയിലെ പ്രശസ്ത അക്രിഡിയേഷൻ സൊസൈറ്റിയുടെയും അംഗീകാരത്തോടെ സൈക്കോളജി ആൻഡ് കൗൺസിലിംങ് , ബാച്ചിലർ ഓഫ് തിയോളജി , ചാപ്ലൻസി, സി റ്റി എച്ച്തുടങ്ങി വിവിധ കോഴ്സുകളിൽ പഠിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് കോളേജ് ചെയർമാൻ റവ.ഡോ.എൻ.കെ.ജോർജ് , ഡയറക്ടർ ഇവാ. ടൈറ്റസ് ജോർജ്, പ്രിൻസിപ്പാൾ റവ.ഏബ്രഹാം മാത്യൂ മേപ്രത്ത് എന്നിവർ പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

ജൂൺ 25 മുതൽ ക്ലാസുകൾ ആരംഭിക്കും

 

You might also like
Comments
Loading...