ക്രിസ്തു എന്ന നല്ല സ്നേഹിതനെ പരിചയപ്പെടുത്തി യുവജന സംഗമത്തിന് തുടക്കം

0 1,753

ബെംഗളൂരു : ദൈവീക സ്നേഹത്തിന്റെ നല്ല പാഠങ്ങൾ പകർന്ന് നൽകി യുവജന സംഗമം. ബെംഗളൂരു സെന്റർ ടി പി എം സഭയും ബഥേൽ മെഡിക്കൽ മിഷൻ കോളേജും സംയുക്തമായി നടത്തിയ യുവജന സമ്മേളനം മാർച്ച് 17 ന് ശനിയാഴ്ച രാവിലെ ബഥേൽ മെഡിക്കൽ മിഷൻ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു മാർച്ച് 18 ന് രാത്രി 8.30 ന് സമാപിക്കും.വിദ്യാഭ്യാസത്തോടൊപ്പംആത്മീയ ഉന്നതിയിലുള്ള വികസനവും മുന്നിൽ കണ്ട് ബെംഗളൂരുവിൽ റവ.ഡോ.സണ്ണി ഡാനിയേൽ ആരംഭിച്ച പ്രശസ്തമായ കോളേജിലെ 500 ഓളം വിദ്യാർത്ഥികൾക്കാണ് യുവജന സമ്മേളനം തുടക്കമായത്.

രാവിലെ നടന്ന ഉദ്ഘാടനത്തിൽ ഡോ.സണ്ണി ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തി. നശിച്ചുപോകുന്ന യുവതലമുറയെ ആത്മീയതയുടെ പാതയിലേക്ക് നടത്തണനങ്കിൽ യേശുക്രിസ്തുവിനു മാത്രമേ കഴിയുകയുള്ളുവെന്ന് കോളേജ് ചെയർമാനും മിഷൻ പ്രസിഡണ്ടുമായ ഡോ.സണ്ണി ഡാനിയേൽ പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

സ്തോത്രരാധന, ഗാനശുശ്രൂഷ, ഡിബേറ്റ്, വിവിധ വിഷയത്തിലുള്ള ചർച്ച, ദൈവ വചന ധ്യാനം, പ്രസംഗം, ഗ്രൂപ്പ് ചർച്ച, ഗ്രൂപ്പ് ആക്ടിവിറ്റി, സ്കിറ്റ്,അന്താക്ഷരി, ഗെയിം തുടങ്ങി ഒട്ടേറെ ആകർഷണീയമായ പ്രോഗ്രാമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മുഖ്യ സംഘാടകരായ ബഥേൽ മെഡിക്കൽ മിഷൻ ഗ്രൂപ്പിനൊപ്പം ടി.പി.എം ബെംഗളൂരു സെന്റർ സഭയുടെയും ശുശ്രുഷകരുടെയും നേതൃത്യത്തിലുള്ള ഈ സംഗമം യുവജനങ്ങളിൽ ആത്മസമർപ്പണത്തിനും അനുതാപത്തിനും ഉണർച്ചിനും കാരണമാകുന്നാണ് പ്രതീക്ഷ
ലോക മോഹങ്ങൾ തേടി അലയുന്ന പുതു തലമുറയെ ക്രിസ്തുവിന്റെ നല്ല സ്നേഹം പകർന്നു നൽകി അനുസരണത്തിലും ദൈവഭയത്തിലും വളർത്തിയെടുക്കുവാൻ ഇത്തരത്തിലുള്ള സമ്മേളനങ്ങൾ മുതല്കൂട്ടാകുന്നതിനാൽ ഇനിയും ഇത്തരത്തിലുള്ള ക്യാമ്പുകളും സെമിനാറുകളും ഉണ്ടാകട്ടെ. ഇത്തരത്തിലുള്ള ക്യാമ്പുകളുമായി യുവജങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയ ടി പി എം സഭയും ,പ്രവർത്തകരും ബഥേൽ മെഡിക്കൽ മിഷൻ കോളേജ് അധികൃതരുടെയും പ്രവർത്തികൾ പ്രശംസനീയം ആണ്

You might also like
Comments
Loading...