ബെംഗളുരുവിൽ ക്രിസ്തീയ സാഹിത്യ പുസ്തക മേളക്ക് തുടക്കം കുറിച്ചു

ചാക്കോ കെ.തോമസ് ബെംഗളുരു.

0 1,167

ബെംഗളുരു: ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ഇന്ത്യയിലെ നിർമ്മാതാക്കളായ ഒ എം ബുക്‌സ് ഇന്ത്യയുടെ ആഭിമുഖത്തിൽ ആരംഭിച്ച ക്രിസ്തീയ സാഹിത്യ പുസ്തക മേള റവ.എം.ക്രിസ്റ്റി രാജ് കുമാർ ഉദ്ഘാടനം ചെയ്തു . റവ.വിൻസന്റ് വിനോദ് കുമാർ അദ്ധ്യക്ഷനായിരുന്നു.ഇന്ന് മുതൽ ആഗസ്റ്റ് 15 വരെ എം ജി റോഡ് , ട്രിനിറ്റി സർക്കിൾ ഹോളി ട്രിനിറ്റി ചർച്ച് കമ്മ്യൂണിറ്റി ഹാളിൽ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 8 വരെയാണ് ക്രിസ്തീയ പുസ്തകമേള നടക്കുന്നത്.
വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാന ഗ്രന്ഥങ്ങൾ, സാഹിത്യ പുസ്തകങ്ങൾ , ബൈബിൾ കമന്ററികൾ, കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക ബുക്കുകൾ ,രാജ്യാന്തര സംഗീത ഗ്രൂപ്പുകളുടെ ആഡിയോ സി ഡി എന്നിവ മേളയിൽ ഒരുക്കിയിട്ടുണ്ടെന്ന് ഒ എം ബുക്സ് മാനേജർ ജോൺ പി. ജേക്കബ് പറഞ്ഞു . പുസ്തകങ്ങൾ 10% വിലക്കിഴിവിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫോൺ: 9148102828

Download ShalomBeats Radio 

Android App  | IOS App 

ഒ എം ബുക്സ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഹോളി ട്രിനിറ്റി ചർച്ച് ഹാളിൽ ആരംഭിച്ച ക്രിസ്തീയ സാഹിത്യ പുസ്തക മേള റവ. ക്രിസ്റ്റി രാജ്കുമാർ (ഇടത് ) ഉദ്ഘാടനം ചെയ്യുന്നു. ഒഎം ബുക്സ് മാനേജർ ജോൺ പി ജേക്കബ് സമീപം.

 

You might also like
Comments
Loading...