എ ജി മീഡിയാ – അഗ്മ കർണാടക ചാപ്റ്റർ പ്രവർത്തനഉദ്ഘാടനം സെപ്റ്റംബർ 18 ന്

0 1,672

ബെംഗളുരു: കർണാടകയിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭകളിലെ എഴുത്തുകാരെയും വേദശാസ്ത്ര രംഗത്തെ പ്രഗൽഭരെയും പങ്കെടുപ്പിച്ചു കൊണ്ട് എ ജി വേൾഡ് മലയാളി മീഡിയാ അസ്സോസിയേഷൻ (അഗ്മ) കർണാടക ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം സെപ്റ്റംബർ 18 ചൊവ്വ വൈകിട്ട് 5 മുതൽ 7വരെ ഹെബ്ബാൾ ഫ്ലൈ ഓവറിന് സമീപമുള്ള ബഥേൽ എ ജി ചർച്ച് ഹാളിൽ നടക്കും.
അഗ്മ ജനറൽ പ്രസിഡന്റ് പാസ്റ്റർ. ഡി. കുഞ്ഞുമോൻ ഉദ്ഘാടനം നിർവഹിക്കും. അഗ്മ കർണാടക ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ എം.എ.വർഗീസ് അദ്ധ്യക്ഷനായിരിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ.പോൾ മാള മുഖ്യ പ്രഭാഷണം നടത്തും.
പാസ്റ്റർമാരായ തോമസ് സി.ഏബ്രഹാം (വൈസ് പ്രസിഡന്റ്), റിജു തരകൻ (സെക്രട്ടറി), സാബു.ജി (ജോ. സെക്രട്ടറി), ജസ്റ്റിൻ തോമസ് (ട്രഷറർ), ബ്രദർ .മനീഷ് ഡേവിഡ് (മീഡിയ കോ ഓർഡിനേറ്റർ) , ഇവ.ചാണ്ടി വർഗീസ് (കമ്മിറ്റി മെംബർ) എന്നിവരാണ് അഗ്മ കർണാടക ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ .

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...