ഐ പി സി ബാംഗ്ലൂർ നോർത്ത് സെന്റെർ കൺവെൻഷൻ നവംബർ 2 മുതൽ

0 2,134

കർണാടക : ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ ബാംഗ്ലൂർ നോർത്ത് സെന്റെറിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക കൺവെൻഷൻ നവംബർ 2, 3, 4 (വെള്ളി , ശനി , ഞായർ) തീയതികളിൽ എല്ലാ ദിവസവും വൈകും നേരം 6.30 മുതൽ 8.30 വരെ എം എസ് പാളയായിലുള്ള കിംഗ് ഫാം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

ഐ പി സി നോർത്ത് സെന്റെർ പ്രസിഡന്റ് പാസ്റ്റർ എൻ സി ഫിലിപ്പ് മീറ്റിംഗ് പ്രാർത്ഥിച്ച് ഉത്‌ഘാടനം ചെയ്യും . പാസ്റ്റർ ബിനോയ് ഈപ്പൻ കോട്ടയം , പാസ്റ്റർ കെ ജെ തോമസ് കുമളി എന്നിവർ ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിക്കും.സെന്ററിന് കീഴിലുള്ള 18 പ്രാദേശിക സഭകളിലെ ശുശ്രൂഷകർ പങ്കെടുക്കുന്ന ശുശ്രൂഷക സമ്മേളനം നടക്കും.

Download ShalomBeats Radio 

Android App  | IOS App 

ഡിസ്ട്രിക്ട് പി വൈ പി എ ഗായക സംഘം ഗാന ശുശൂഷക്കു നേതൃത്വം നൽകും

പാസ്റ്റർ എൻ സി ഫിലിപ്പ് (ഐ പി സി നോർത്ത് സെന്റെർ പ്രസിഡന്റ് ) , പാസ്റ്റർ വിജു ഐ മാത്യു , പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഷിബു കെ മത്തായി എന്നിവർ മീറ്റിംഗുകൾക്ക് നേതൃത്വം നൽകുന്നു.

You might also like
Comments
Loading...