ബാംഗ്ലൂർ സെന്റർ വൺ പി വൈ പി എ ക്ക് പുതിയ നേതൃത്വം
ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐ.പിസി ) കർണാടക സംസ്ഥാനത്തിലെ ബാംഗ്ലൂർ സെന്റർ വൺ പി.വൈ.പി.എ (പെന്തെക്കോസ്തൽ യങ് പീപ്പിൾസ് അസോസിയേഷൻ) ക്ക് പുതിയ നേതൃത്വം
ഐ പി സി ബാംഗ്ലൂർ സെന്റർ വൺ പ്രസിഡന്റ് ഡോ. പാസ്റ്റർ. വർഗ്ഗീസ് ഫിലിപ്പിന്റെയും പാസ്റ്റർ ജോർജ്ജ് തോമസിന്റെയും സാനിധ്യത്തിൽ ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന സെന്റർ വൺ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
Download ShalomBeats Radio
Android App | IOS App
ഇവാഞ്ചലിസ്റ്റ് സതീശ് കുമാർ (പ്രസിഡന്റ്)
പ്രസിഡന്റായി ഇവാഞ്ചലിസ്റ്റ് സതീശ് കുമാറിനെ തിരഞ്ഞെടുത്തു. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദവും , ഇന്ത്യ ബൈബിൾ കോളേജിൽ നിന്നും M.Div ബിരുദവും, ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുതിയ നിയമത്തിൽ M.Th ഉം കരസ്ഥമാക്കിയ ഇവാഞ്ചലിസ്റ്റ് സതീശ് കുമാർ അടിസ്ഥാനപരമായി ഒരു ബൈബിൾ അധ്യാപകൻ, പ്രാസംഗികൻ എന്നതിന് പുറമെ , ബാംഗ്ലൂരിലെ കൽക്കരെ, ജയന്തി നഗറിൽ പുതിയ വേല സ്ഥലത്ത് ശുശ്രൂഷയിൽ ആയിരിക്കുന്നു. ഭാര്യ ജാൻസി സി ബി , മകൻ അബീയേൽ (3 വയസ്സ് ).
സാം സൈമൺ (വൈസ് പ്രസിഡന്റ്),
വൈസ് പ്രസിഡന്റായി സാം സൈമൺ തിരഞ്ഞെടുക്കപ്പെട്ടു, പുനലൂർ സ്വദേശി സൈമൺ മാത്യുവിന്റെ മകൻ സാം സൈമൺ, ബെംഗളൂരു അക്‌സഞ്ചർ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു. ഐ പി സി നാഗവാര സഭാംഗവും , മുൻ പി.വൈ.പി.എ ബാംഗ്ലൂർ സെന്റർ ജോയിന്റ് സെക്രട്ടറി ആയിരുന്നു.
ജോബി ജോസഫ് (സെക്രട്ടറി),
സെക്രട്ടറിയായി ജോബി ജോസഫിനെ തിരഞ്ഞെടുത്തു. ഐ.പി.സി. കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ എസ് ജോസഫിന്റെ ഇളയ മകൻ ജോബി ജോസഫ് ഹോറമാവ് ഐ.പി.സി. ഫിലാഡൽഫിയ സഭാംഗമാണ് . യുണൈറ്റഡ് നേഷൻസീനും , റെഡ് ക്രോസിനും പൈലറ്റ് ആയി പ്രവർത്തിക്കുന്നു
ജോമോൻ സി. ജോയ് (ജോയിന്റ് സെക്രട്ടറി),
ജോയിന്റ് സെക്രട്ടറിയായി ജോമോൻ സി. ജോയിയെ തിരഞ്ഞെടുത്തു.
കോട്ടയം സ്വദേശി വി.എം. ജോയിയുടെ മകൻ ജോമോൻ സി. ജോയി, ഐ.പി.സി ഗിൽഗാൽ ഹെന്നൂർ സഭാ അംഗമാണ്.ബെംഗളൂരു അക്‌സഞ്ചർ സോഫ്റ്റ്‌വെയർ കമ്പനിയിൽ ടീം ലീഡ് ആയി പ്രവർത്തിക്കുന്നു.
ജിൻസൻ ഡി .തോമസ് ( ട്രഷറർ)
ട്രഷററായി ജിൻസൻ ഡി .തോമസിനെ തിരഞ്ഞെടുത്തു.
കൊല്ലം, കൊട്ടാരക്കര സ്വദേശി പാസ്റ്റർ തോമസ്കുട്ടി ഡാനിയലിന്റെ മകൻ ജിൻസൻ ടി.തോമസ് ഐ.പി.സി ഷാലോം കമ്മനഹള്ളി സഭാംഗവും സഭാ പി.വൈ.പി.എ ജോയിന്റ് സെക്രട്ടറിയും,ബാംഗ്ലൂർ സെന്റർ വൺ സൺഡേ സ്കൂൾ ട്രഷററായും പ്രവർത്തിക്കുന്നു. ഇപ്പോൾ ചാർട്ടേർഡ് അക്കൗണ്ടൻസി ചെയ്തുകൊണ്ടിരിക്കുന്നു
9 പേരടങ്ങുന്ന കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു.