ക​ർ​ണാ​ട​ക​യി​ൽ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 25 പേ​ർ മ​രി​ച്ചു

0 1,193

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ൽ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 25 പേ​ർ മ​രി​ച്ചു. പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ണ്ഡ​വ​പു​രം താ​ലൂ​ക്കി​ലെ ക​ന​ക​ര​മാ​ര​ഡി​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പാ​ണ്ഡ​വ​പു​ര​ത്തു​നി​ന്നും മാ​ണ്ഡ്യ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് മ​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് ബ​സ് മ​റി​യാ​ൻ കാ​ര​ണ​മെ​ന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ മു​പ്പ​തി​ല​ധി​കം പേ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പോ​ലീ​സും അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി എച്ച്.ഡി. കു​മാ​ര​സ്വാ​മി ദുഃഖം രേ​ഖ​പ്പെ​ടു​ത്തി.

You might also like
Comments
Loading...