മിനിസ്ട്രി ഇൻ കൗൺസിലിംഗിൽ ഡോ. ജ്യോതി ജോൺസന് ഡോക്ടറേറ്റ് ലഭിച്ചു
ബെംഗളുരു: ഗാർഹിക പീഡനം അനുഭവിക്കുന്ന വിവാഹിതരായ സ്ത്രീ പീഡനങ്ങളുടെ അനുഭവപരിചയം എന്ന വിഷയത്തിൽ സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോ. ജ്യോതി ജോൺസന് ഡോക്ടറേറ്റ് ലഭിച്ചു.
ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശീലോഹാം മിനിസ്ട്രീസ് സ്ഥാപക പ്രസിഡൻറും കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് ( കെ യു.പി.എഫ്) സെക്രട്ടറിയുമായ റവ.ഡോ.കെ.വി. ജോൺസന്റെ ഭാര്യയാണ്. പത്തനംതിട്ട വാര്യാപുരം നിരവ്കാലായിൽ ജോൺസ് കോട്ടേജിൽ പരേതനായ ജോൺ സ്കറിയ പൊന്നമ്മ ദമ്പതികളുടെ മകളായ ജ്യോതി ജോൺസൻ എം കോം, ബിസിഎസ്, എം.എ.ഇംഗ്ലിഷ് സാഹിത്യം എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്. ബാനസവാഡി ശീലോഹാം സ്കോളേഴ്സ് സ്ക്കൂൾ പ്രിൻസിപ്പാൾ, മനുഷ്യാവകാശ കമ്മീഷൻ വനിതാ സെൽ ഉപദേശക ,യുണൈറ്റഡ് പെന്തെക്കോസ്ത് ലേഡീസ് പ്രയർ ഫെലോഷിപ്പ് കർണാടക ( യു പി എൽ പി എഫ് ) സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു .
മക്കൾ. ഡോ. ജെമി ജോ ജോൺസൻ (ജർമനി), ജോനാഥാൻ ജോൺസൻ വർഗീസ് (യു.എസ്)
Download ShalomBeats Radio
Android App | IOS App
ഡോ. ജ്യോതി ജോൺസനും കുടുംബവും