ഐ.പി.സി ബാംഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ 13ന്

0 1,309

ബെംഗളുരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവൻഷൻ ഏപ്രിൽ 13, 14 ന് മടിവാള മാരുതി നഗർ ഹോളി ക്രോസ് ഹാളിൽ വൈകിട്ട് 6 മുതൽ 8.45 വരെ നടക്കും. ഐ പി സി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. റ്റി.ഡി.തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ .ബാബു ചെറിയാൻ (പിറവം) , സൗത്ത് സെൻറർ പ്രസിഡന്റ് പാസ്റ്റർ.വി.ടി.ജോൺ എന്നിവർ പ്രസംഗിക്കും.
സൗത്ത് സെന്റർ പി.വൈ.പി.എ ക്വയർ ഗാനങ്ങൾ ആലപിക്കും . ശനിയാഴ്ച ഉച്ചയ്ക്ക് 3 മുതൽ 5.30 വരെ പി.വൈ.പി.എ വാർഷിക സമ്മേളനം നടക്കും.
പാസ്റ്റർമാരായ ജിജോയ് മാത്യൂ (ജനറൽ കൺവീനർ), സാംകുട്ടി മാത്യൂ ( പബ്ലിസിറ്റി കൺവീനർ), ഐസക്ക് വർഗീസ് (സൗത്ത് സെൻറർ സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.

You might also like
Comments
Loading...