രജതജൂബിലി നിറവിൽ ഹൊങ്ങസാന്ദ്ര ഏ.ജി. സഭ: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

സാം തെള്ളിയൂർ - ശാലോം ധ്വനി.

0 1,275

രജതജൂബിലി നിറവിൽ ഹൊങ്ങസാന്ദ്ര ഏ.ജി. സഭ: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

Download ShalomBeats Radio 

Android App  | IOS App 

1994ൽ ശാന്തിനഗർ ശാലേം ഏ.ജി ചർച്ചിലെ മൂന്നു വിശ്വാസികളായ ബ്ര. മാത്യു തോമസ്, ബ്ര.ദേവദാസ്, ഇന്ന് നിത്യതയിലായിരിക്കുന്ന ബ്ര.വിജയൻ എന്നിവർ ഹൊങ്ങസാന്ദ്രയിലേക്ക് താമസം മാറുകയും ശാന്തിനഗർ ചർച്ചിന്റെ ഒരു ബ്രാഞ്ച് എന്ന നിലയിൽ കൂടി വരവ് ആരംഭിക്കുകയും ചെയ്തു. 1998 ൽ ഏ.ജി. സെൻട്രൽ ഡിസ്ട്രിക്ടിന്റെ കീഴിൽ ശാലോം ഏ. ജി. ഹൊങ്ങസാന്ദ്ര എന്ന പേരിൽ ഒരു സ്വതന്ത്ര ചർച്ചായി. വിവിധ വാടക കെട്ടിടങ്ങളിലായി ആരാധന നടത്തപ്പെട്ടു വരവെ പ്രാർത്ഥന കേൾക്കുന്ന ദൈവം 2004ൽ സഭയ്ക്ക് സ്വന്തമായി വസ്തു വാങ്ങുവാനും ആരാധനാലയം പണിയുവാനും കൃപ ചെയ്തു. ഇപ്പോൾ നൂറിലധികം വിശ്വാസികൾ ഉള്ള സഭയിൽ മലയാളം, കന്നഡ ഭാഷകളിലുള്ള ആരാധനകൾ അനുഗ്രഹീതമായി നടത്തപ്പെടുന്നു. ബാംഗ്ലൂർ സൗത്ത് -2 സെന്റർ പ്രസ്ബിറ്ററായ പാസ്റ്റർ ജോണിക്കുട്ടി സെബാസ്റ്റ്യൻ ഇപ്പോൾ സഭാ ശുശ്രൂഷകനായി സേവനമനുഷ്ഠിക്കുന്നു.

ആരംഭ വർഷങ്ങളിൽ ഇപ്പോൾ കർത്തൃ സന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ ചാണ്ടപ്പിള്ള(കോട്ടയം)യും പിന്നീടു് പാസ്റ്റർ M.C. ബാബു (H.A.L)വും ശുശ്രൂഷകരായിരുന്നു. പിന്നീട് ദീർഘകാലം പാസ്റ്റർ ചാക്കോ കുഞ്ഞും അദ്ദേഹത്തോടൊപ്പം ചില വർഷങ്ങൾ പാസ്റ്റർ സാം കെ. ജോണും സഭയെ ശുശ്രൂഷിച്ചു. ഈ കാലയളവിൽ ഹെബ്ബഗോഡിയിൽ ഔട്ട് സ്റ്റേഷൻ പ്രവത്തനം ആരംഭിക്കുകയും പിന്നീട് അത് ഒരു സ്വതന്ത്ര സഭയായ് മാറുകയും ചെയ്തു. ആദ്യകാലങ്ങളിൽ സഭയ്ക്ക് റവ. എ.ജി. സാംകുട്ടി, റവ. ഒ. ജെ. തോമസ് എന്നിവർ നൽകിയ മാർഗ്ഗ നിർദ്ദേശങ്ങൾ വിലപ്പെട്ടതാണ്. ഈ കഴിഞ്ഞ 25 വർഷങ്ങളിലും ക്രിസ്തുവിനെ ഉയർത്തുവാൻ ഈ സഭയിലെ ഒരോ വിശ്വാസികളും കാണിച്ച തീക്ഷ്ണത അഭിനന്ദനാർഹമാണ്.

ഈ രജത ജൂബിലീ വർഷത്തിൽ സന്തോഷസൂചകമായി ഇന്നും നാളെയും (2019 ഫെബ്രു. 23 ശനി, 24 ഞായർ) നടത്തപ്പെടുന്ന സുവിശേഷ യോഗങ്ങളിൽ മുൻകാലങ്ങളിൽ ശുശ്രൂഷിച്ച ശുശ്രൂഷകരെയും ആദ്യകാല വിശ്വാസികളെയും ആദരിക്കുകയും ചെയ്യുന്നു. സഭയുടെ ആരംഭം മുതൽ ഇതുവരെയും സഭാ സെക്രട്ടറിയായും സഭയുടെ എല്ലാ മേഖലകളിലും ബ്ര. മാത്യു തോമസ് നടത്തുന്ന സേവനങ്ങൾ ശ്ലാഘനീയമാണ്. വിവിധ ചുമതലകളുടെയും ശുശ്രൂഷകളുടെയും മധ്യേ സഭയുടെ പരിപാലനത്തിൽ പാസ്റ്റർ ജോണിക്കുട്ടി അവർകളുടെ സേവനങ്ങൾ പ്രശംസനീയമാണ്. ഇത്രത്തോളം നടത്തിയ സർവ്വശക്തനായ ദൈവത്തിന് നന്ദിയർപ്പിക്കന്നതോടൊപ്പം തുടർന്നും ഏവരുടെയും പ്രാർത്ഥന സഭ ആവശ്യപ്പെടുന്നു.

You might also like
Comments
Loading...