ഹൊങ്ങസാന്ദ്ര ശാലോം ഏ.ജി. സഭയുടെ സുവിശേഷയോഗം ആരംഭിച്ചു.

സാം തെള്ളിയൂർ, ശാലോം ധ്വനി.

0 1,025

ബാംഗ്ലൂർ: ഹൊങ്ങസാന്ദ്ര ശാലോം ഏ.ജി. സഭയുടെ 25 ആം വാർഷികത്തോടനുബന്ധിച്ചുള്ള സുവിശേഷ യോഗം ആരംഭിച്ചു. പ്രാരംഭ ദിവസമായ ഇന്ന് വൈകിട്ട് 6.00 ന് അധ്യക്ഷൻ പാസ്റ്റർ ജോണിക്കുട്ടി സെബാസ്റ്റ്യൻ പ്രാർത്ഥിച്ച് ആരംഭിച്ച മീറ്റിങ്ങിൽ ബ്ര. സോണിയുടെ നേതൃത്തിൽ ശാലോം ബീറ്റ്സ്, ബാംഗ്ലൂർ സംഗീത ശുശ്രൂഷ നിർവ്വഹിച്ചു. സെൻട്രൽ സിസ്ട്രിക്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് അസി. സൂപ്രണ്ട് Rev.റ്റി.ജെ. ബെന്നി യോഗം ഉത്ഘാടനം ചെയ്തു. സൗത്ത് ഇൻസ്യാ അസംബ്ലീസ് ഓഫ് ഗോഡ് മുൻ സൂപ്രണ്ട് Rev. അബ്ദുൾ കരീം ആശംസകൾ അറിയിച്ചു. പാസ്റ്റർ സുബാഷ് കുമരകം എബ്രാ. 12:23, 24 ആധാരമാക്കി മുഖ്യ സന്ദേശം നല്കി. അനുഗ്രഹീത യോഗത്തിൽ സമീപ പ്രദേശത്തെ സഭകളിൽ നിന്നും ഇതര ഏ.ജി സഭകളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. Rev. ഏ. ജി. സാംകുട്ടിയുടെ പ്രാർത്ഥനയോടെ യോഗം ആശീർവദിക്കപ്പെട്ടു. കൺവൻഷന്റെ രണ്ടാം ദിനമായ നാളെ വൈകിട്ടു് കൃത്യം 6.00 നു തന്നെ മീറ്റിങ്ങ് ആരംഭിക്കും. പാസ്റ്റർ സുബാഷ് കുമരകം വചന സന്ദേശം നൽകും.

 

Download ShalomBeats Radio 

Android App  | IOS App 

For more news and article , Please join to Shalom Dhwani official watsapp group

https://chat.whatsapp.com/CbROIWndVERIPA35tI2YVm

You might also like
Comments
Loading...