ഹൊങ്ങസാന്ദ്ര ശാലോം ഏ.ജി. സഭയുടെ രജത ജൂബിലി സുവിശേഷ യോഗം സമാപിച്ചു.
സാം തെള്ളിയൂർ, ശാലോം ധ്വനി.
ബെംഗളൂരു: ഹൊങ്ങസാന്ദ്ര ശാലോം ഏ.ജി. സഭയുടെ രജത ജൂബിലിവർഷ സുവിശേഷയോഗം സമാപിച്ചു. ഇന്ന് (ഫെബ്രു. 24 ഞായർ) പകൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോണിക്കുട്ടി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടന്ന അനുഗ്രഹീത ആരാധനയിൽ സഭയുടെ മുൻകാല ശുശ്രൂഷകരും വിശ്വാസികളും സംബന്ധിച്ചു. മുൻകാല ശുശ്രൂഷകരെയും സീനിയർ അംഗങ്ങളെയും ആദരിക്കുകയുണ്ടായി. മുഖ്യ അതിഥി പാസ്റ്റർ സുബാഷ് കുമരകം യോഹ. 11: 25 ആധാരമാക്കി പ്രസംഗിച്ചു. കർത്തൃമേശ നടന്നു.
വൈകുന്നേരം നടന്ന സമാപന മീറ്റിങ്ങ് പാസ്റ്റർ ചാക്കോ കുഞ്ഞിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ശാലോം ബീറ്റ്സ് ബാംഗ്ളൂർ സംഗീത ശുശ്രൂഷ നയിച്ചു. മുഖ്യ പ്രഭാഷകൻ പാസ്റ്റർ സുബാഷ് കുമരകം “യേശുവിന്റെ മൂന്നു ചോദ്യങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി വചനം സംസാരിച്ചു. 9.30 ന് പ്രാർത്ഥനയോടെ രജത ജൂബിലി സുവിശേഷ യോഗംസമാപിച്ചു.