എന്റെ ആദ്യ കവിത ജോണ്‍ അലന്‍ ചൗവിനായി | സുവിശേഷകൻ. ജോഷി മാത്യു ബീഹാർ

0 2,864

 

ആഴ്ന്നിറങ്ങി അമ്പുകൾ
സ്വപ്‌നങ്ങൾ പേറിയ നിൻ ചങ്കിലേക്ക്
പറന്നകന്നു നീ പ്രാണനുമായി
സ്ഥിര-സ്വന്ത ഭവനത്തിലേക്ക്……..

ഇനിയോരുകാലം വരുമൊരുനാൾ
പൂവണിയും അന്നുനിൻ ആശകളും
നിൻ യൗവന മേനിയിൽ നിന്നുതിർന്ന
ചൂടുച്ചോരകൾതൻ ചാലുകൾ
നൂറുമേനിയായി, നൽ കതിർ
ഫലങ്ങളായി മാറിടും

വിളികേട്ടു നീ നാഥനായി
വിലകൊടുത്തു നിൻ തങ്ക മേനിയെ
വിടരാൻ കൊതിക്കുന്ന
പനിനീർപ്പൂവുപോൽ
ആദ്യ ഫല വിത്തായി
മാറിടാനായി

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...