കവിത | പ്രണാമം

0 2,766

പ്രണാമം

ഭാരതീയർ ഞങ്ങൾ ഭയന്നങ്ങ് നിൽക്കവേ,
ഭീരുത്വമില്ലാതെ താൻ തനിയെ തുഴയുന്നു.
ഭീഷണികൾ കൂടാതെ താൻ ശാന്തമായ് തുഴയവേ,
ഭാരതീയന്റെ സിരകളിൽ ചോര തിളയ്ക്കുന്നു.

വസ്ത്രമില്ലാതൊതൊരു ഗണം ദ്വീപതിൽ വസിക്കുന്നു;
അസ്ത്രങ്ങളേന്തിയവർ സജ്ജരായി നിൽക്കുന്നു.
ക്രിസ്തന്റെ വരവതിൽ അക്കൂട്ടരും ശുഭ്ര-
വസ്ത്രധാരികളാകാൻ കാംക്ഷിച്ചോ,നീ പ്രഭോ?

കൂർത്താസ്ത്രങ്ങൾ മേനിയിൽ തറച്ചുവോ,
മൂർച്ചയാമവ നെഞ്ചകം പിളർത്തിയോ?
ക്രൂരരാം ജനതയെ സ്നേഹിക്കാനിറങ്ങിയോ,
കർത്തനായി ജീവനെ ഹോമിക്കാനൊരുങ്ങിയോ?

പ്രണാമം ചൗ,തവ ഓർമ്മകൾ ജീവിക്കും
പ്രചോദനമായവ ഞങ്ങളെ നയിച്ചീടും.
പ്രയത്നിക്കും ഞാനും തവ ആശയെ നിവർത്തിപ്പാൻ,
പ്രാണപ്രീയന്റെ സേവയിൽ ആയുസ്സ് കഴിച്ചീടാൻ.

(IN MEMORY OF JOHN ALLEN CHAU)

ഗാദിഷ്. കെ.ജി

You might also like
Comments
Loading...