കർണാടക ചർച്ച് ഓഫ് ഗോഡ്: വൈ പി ഇ ക്യാമ്പ് ഏപ്രിൽ 18 ഇന്ന് മുതൽ

0 926

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് യങ് പീപ്പിൾസ് എൻഡവർ (വൈ പി ഇ ) യുവജന ക്യാംപ് ഏപ്രിൽ 18 (ഇന്ന് ) 5.30 ന് ആരംഭിച്ച് 20 ശനി വരെ ദൊഡ്ഡബെല്ലാപ്പുര മാർത്തോമ ക്യാംപ് സെന്ററിൽ നടക്കും. വൈ പി ഇ കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജോസഫ് ജോൺ ഉദ്ഘാടനം ചെയ്യും. ക്യാംപിന്റെ ചിന്താവിഷയമായാ അവസാന മണിക്കൂർ എന്ന തീം പാസ്റ്റർ ജെൻസൺ ജോയ് അവതരിപ്പിക്കും. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ പാസ്റ്റർ ഷിബു കെ.മാത്യൂ , ഡോ.എബി പി .മാത്യൂ ( ബീഹാർ), പാസ്റ്റർ.ജോ തോമസ് (ബെംഗളുരു) എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും. വിവിധ യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി ജാൻസ് പി.തോമസ് , ട്രെഷറർ ബ്രദർ ബെൻസൺ ചാക്കോ , സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഇ.ജെ.ജോൺസൺ, ബ്രദർ ജോർജ് മാമ്മൻ എന്നിവർ അദ്ധ്യക്ഷത വഹിക്കും. ബ്രദർ.സോണി സി ജോർജ് പുന്നവേലിയുടെ നേതൃത്വത്തിൽ വൈ പി ഇ ക്വയർ ഗാനങ്ങൾ ആലപിക്കും. കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നുള്ള യുവതി യുവാക്കളും ശുശ്രൂഷകരും ക്യാംപിൽ പങ്കെടുക്കും . ഗ്രൂപ്പ് തലത്തിലുള്ള വിവിധ പരിപാടികൾ, കൗൺസിലിംഗ്, ക്യാംപ് ഫയർ, ഗാനശുശ്രൂഷ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
12 വയസ്സ് വരെയുള്ള കുട്ടികൾക്കായ് സൺഡെസ്ക്കൂൾ ഡയറക്ടർ പാസ്റ്റർ വിനു ജി യുടെ നേതൃത്വത്തിൽ എക്സൽ വി ബി എസ് ക്രമീകരിച്ചിട്ടുണ്ട്. സഹോദരന്മാരായ സൂരജ് , ഷാൽവിൻ, പാസ്റ്റർ ബോബി സി. സണ്ണി എന്നിവർ വിവിധ പരിപാടികൾ നേതൃത്വം നൽകും.

You might also like
Comments
Loading...