എംഎസ് സി അപ്ലൈഡ് കെമിസ്ട്രിയിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി പെന്തക്കോസ്ത് യുവാവ്.
വാർത്ത തയാറാക്കിയത് : എഡിസൺ ബി ഇടയ്ക്കാട്
അടൂർ : അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി അപ്ലൈഡ് കെമിസ്ട്രിയിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി ഏനാത്ത് സ്വദേശി. ഏനാത്ത് കിഴക്കുപുറം ഐപിസി ശാലേം സഭാംഗവും പീസ് വില്ലയിൽ സജി – മിനി ദമ്പതികളുടെ മൂത്ത മകനുമായ ജോയൽ സജിയാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. ആയൂർ മാർത്തോമാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിസിൽ നിന്നും ബി എസ് സി കെമിസ്ട്രിയിൽ ബിരുദം പൂർത്തിയാക്കിയ ശേഷം രാജസ്ഥാനിലെ അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദ പഠനത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
റിസർച്ചിനോട് താല്പര്യം ഉള്ള ജോയലിന്റെ പേരിൽ തന്റെ പ്രബദ്ധങ്ങളുടെ പബ്ലിക്കേഷൻസ് ഉണ്ട്. കൂടാതെ തന്റെ രണ്ട് റിസർച്ചുകൾക്ക് പേറ്റന്റ് റൈറ്റ് സ്വന്തമാക്കിയ മലയാളി വിദ്യാർഥി കൂടിയാണ് ജോയൽ. പഠനത്തിനൊപ്പം യുവജന പ്രവർത്തനങ്ങളിലും സജീവമായ ജോയൽ മുൻപ് പി വൈ പി എ യിലും, ഇപ്പോൾ ഐ സി പി എഫ് സ്റ്റുഡൻസ് ലീഡറായും പ്രവർത്തിക്കുന്നു. നിലവിൽ ജയ്പൂർ ബഥേൽ ഫെല്ലോഷിപ്പ് ചർച്ച് വിശ്വാസിയാണ്.
JRF ന് തയാറെടുപ്പുകൾ നടത്തുന്ന ജോയലിന്റെ ലക്ഷ്യം PHD പൂർത്തീകരിക്കുക എന്നതാണ്.