പാസ്റ്റര്‍ ജെ ജോസഫ് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി

വാര്‍ത്ത : മീഡിയാ ഡിപ്പാര്‍ട്ട്‌മെന്റ് പാസ്റ്റര്‍ സാംകുട്ടി മാത്യു (ഡയറക്ടര്‍) പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍ (സെക്രട്ടറി)

0 1,148

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയായി പാസ്റ്റര്‍ ജെ ജോസഫ് വീണ്ടും തെരെഞ്ഞടുക്കപ്പെട്ടു. സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി സി തോമസിന്റെ അദ്ധ്യക്ഷതയില്‍ മുളക്കുഴയില്‍ നടന്ന സ്റ്റേറ്റ് കൗണ്‍സിലിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. ജോയിന്റ് സെക്രട്ടറിയായി പാസ്റ്റര്‍ വി. പി തോമസും, ട്രഷറാറായി പാസ്റ്റര്‍ കെ. ജി ജോണും, ജോയിന്റ്ട്രഷറാറായി പാസ്റ്റര്‍ വൈ മോനിയും തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി സി തോമസ് കൗണ്‍സില്‍ ചെയര്‍മാനായി തുടരും.

Download ShalomBeats Radio 

Android App  | IOS App 

ജനുവരി 9-ാം തീയതി മുളക്കുഴയില്‍ നടന്ന കൗണ്‍സില്‍ തെരെഞ്ഞെടുപ്പില്‍ പാസ്റ്റര്‍മാരായ ഷിബു. കെ മാത്യു, വിനോദ് ജേക്കബ്, വൈ. റെജി, ഏ. റ്റി ജോസഫ്, ജെ. ജോസഫ്, തോമസ് എം. പുളിവേലില്‍, ജോസ് ബേബി, പി. എ ജെറാള്‍ഡ്, റ്റി. എ ജോര്‍ജ്, ക്രിസ്റ്റഫര്‍. റ്റി രാജു, ഷിജു മത്തായി, ജോണ്‍സന്‍ ദാനിയേല്‍, കെ. ജി ജോണ്‍, വൈ. മോനി, വി. പി തോമസ് എന്നിവരെ 2018-20 വര്‍ഷത്തെ 15 അംഗ സ്റ്റേറ്റ് കൗണ്‍സിലംഗങ്ങളായി തെരെഞ്ഞടുത്തിരുന്നു.
പാസ്റ്റര്‍ ജെ ജോസഫ് വള്ളകുളം ഓണാട്ട് പാസ്റ്റര്‍ ഓ. ജെ ജോസഫിന്റെ മകനായി ജനിച്ചു. വിദ്യഭ്യാസനന്തരം തിരുവല്ല ശാരോന്‍ ബൈബിള്‍ കോളേജ്, ഭോപ്പാല്‍ ഇന്ത്യാ ഫുള്‍ ഗോസ്പല്‍ തിയോളജക്കില്‍ കോളേജ് എന്നിവിടങ്ങളില്‍ വേദപഠനം പൂര്‍ത്തിയാക്കി. അടൂര്‍ സൗത്ത് ഡിസ്ട്രിക് പാസ്റ്ററും, തുവയൂര്‍ സഭയുടെ ശുശ്രൂഷകനുമായ ഇദ്ദേഹം കഴിഞ്ഞ ടേമിലും സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി ആയിരുന്നു. 40 വര്‍ഷത്തിലധികമായി സുവിശേഷ വേലയില്‍ വ്യപൃതനായിരിക്കുന്ന ഇദ്ദേഹം ജ്യോതിമാര്‍ഗ്ഗം വാര്‍ത്താ പത്രികയുടെ മാനേജിംഗ് എഡിറ്ററും പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ വൈസ് പ്രസിഡന്റും, ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പിന്റെ വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിക്കുന്നു. സ്റ്റേറ്റ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി, പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ ജനറല്‍ സെക്രട്ടറി, ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യ ജനറല്‍ സെക്രട്ടറി, യൂത്ത് ഡയറക്ടര്‍, കേരളാ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് സംസ്ഥാന കമ്മറ്റി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വെച്ചുച്ചിറ സ്വദേശിയായ പാസ്റ്റര്‍ കെ. ജി ജോണ്‍ ആറാട്ടുപുഴ കാവുംമുഖത്ത് വീട്ടില്‍ കെ. സി ജോര്‍ജിന്റെയും ഏലിയാമ്മ ജോര്‍ജിന്റെയും മകനായി ജനിച്ചു. മുളക്കുഴ മൗണ്ട് സയോണ്‍ സെമിനാരിയില്‍ വേദപഠനം പൂര്‍ത്തിയാക്കി. കൊട്ടാരക്കര ഡിസ്ട്രിക്ടിക്കില്‍ കരിക്കം സഭയുടെ ശുശ്രൂഷകന്‍, കേരളാ സ്റ്റേറ്റ് കൗണ്‍സിലിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ് ട്രഷറാറുമാണ്. പ്രയര്‍ സെല്‍ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളാ സ്റ്റേറ്റ് പ്രയര്‍ സെല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ വി. പി തോമസ് നിലമ്പൂര്‍ മുത്തേടത്ത് പാറയ്ക്കാട് വീട്ടില്‍ പി. എസ് ഏബ്രഹാമിന്റെയും അമ്മിണി ഏബ്രഹാമിന്റെയും മകനായി ജനിച്ചു. മുളക്കുഴ മൗണ്ട് സയോണ്‍ സെമിനാരിയില്‍ വേദപഠനം പൂര്‍ത്തിയാക്കി. കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് ശുശ്രൂഷകനും പുതുപ്പള്ളി സഭയുടെ പാസ്റ്ററുമാണ്. സണ്ടേസ്‌കൂള്‍, ലേഡിസ് മിനിസ്ട്രി എന്നിവയുടെ സോണല്‍ പ്രസിഡന്റായും, ഷാര്‍ജ യുണൈറ്റഡ് പ്രയര്‍ ഫെലോഷിപ്പിന്റെ വൈസ് പ്രസിഡന്റായും, പി. സി. ഐ കോട്ടയം സോണല്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാസ്റ്റര്‍ വൈ മോനി കരവാളൂര്‍ തോട്ടത്തില്‍ പുത്തന്‍ വീട്ടില്‍ യോഹന്നാന്‍ അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. മുളക്കുഴ മൗണ്ട് സയോണ്‍ സെമിനാരിയില്‍ വേദപഠനം പൂര്‍ത്തിയാക്കി. കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ടിക്കില്‍ അഞ്ചേരി സഭയുടെ ശുശ്രൂകനാണ്. ഇവാഞ്ചലിസം ബോര്‍ഡ് അംഗമായും പ്രവര്‍ത്തിക്കുന്നു. വൈ. പി. ഇ തിരുവല്ലാ സോണ്‍ ഫിനാന്‍സ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്

You might also like
Comments
Loading...