തിരുശബ്ദം 2018

0 1,090

എട്ടാമത് സുവിശേഷ യോഗവും സംഗീത ശുശ്രൂഷയും
പെരുവ  സഭകളുടെ സംയുക്താഭിമുഖ്യത്തിൽ തിരു ശബ്ദം 2018 ഫെബ്രുവരി 8 -11 തിയ്യതികളിൽ പെരുവ ടൗണിൽ നടക്കും. പാസ്റ്ററുമാരായ ടിഡി ബാബു, അജി ഐസക്, ബിനു ജോസഫ് വടശ്ശേരിക്കര, ഷാജി എം പോൾ, കെ വി. മാത്യു എന്നിവർ വചനം പ്രസംഗിക്കും. ശനിയാഴ്ച നടക്കുന്ന പ്രത്യേക യോഗത്തിൽ സിസ്റ്റർ അഞ്ജലി ശുശ്രൂഷിക്കുന്നു. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന ലഹരി വിരുദ്ധ റാലിയിൽ പാസ്റ്റർ ഐസക് ജോൺ തിരുവല്ല പ്രസംഗിക്കും. ഡോ. ബ്ലസൻ മേമന, ബെൻസൺ തോട്ടഭാഗം എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നയിക്കും. പാസ്റ്റർ കെ സി ജോസഫ്, കെ വി. മാത്യു (തിരുശബ്ദം ഡയറക്ടർ) ബ്രദർ എം കെ ബേബി, ഉല്ലാസ് അവർമ, എൻ.വൈ ബേബിച്ചൻ, പ്രതീക്ഷ് ജോൺ, പാസ്റ്റർ അജീഷ് സത്യൻ, ഷാജി കുബളപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകും.

You might also like
Comments
Loading...