ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ കണ്ണൂര്‍ കാസര്‍കോഡ് സെക്ഷന്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 23ന്

0 1,332

കണ്ണൂര്‍: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ കണ്ണൂര്‍ കാസര്‍കോഡ് സെക്ഷന്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ മാസം 23, 24 തീയതികളില്‍ കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. പാസ്റ്റര്‍ പോള്‍ ഗോപാലകൃഷ്ണന്‍, ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഏബ്രഹാം ജോസഫ്, മലബാര്‍ റീജിയന്‍ പ്രസിഡന്റായ പാസ്റ്റര്‍ മാത്യൂസ് ഡാനിയേല്‍ എന്നിവര്‍ ദൈവവചനം സംസാരിക്കും. ശാരോന്‍ സിംഗേഴ്‌സ് ഗാനശുശ്രൂഷ നിര്‍വഹിക്കും. സെക്ഷന്‍ പ്രസിഡന്റായി പാസ്റ്റര്‍ ഷിജു കുര്യനും സെക്ഷന്‍ സെക്രട്ടറിയായി പാസ്റ്റര്‍ ജോമോന്‍ ജോസഫും പ്രവര്‍ത്തിച്ചു വരുന്നു.

You might also like
Comments
Loading...