മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ള ഗുരുതരാവസ്ഥയിൽ

0 929

തിരുവനന്തപുരം: സംസ്ഥാനത്തെ മുനമന്ത്രിയും കോൺഗ്രസ് (ബി) ചെയർമാനുമായ ആർ.ബാലകൃഷ്ണ പിള്ള ഗുരുതരാവസ്ഥയിൽ. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൊട്ടാരക്കരയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

നിലവിൽ, കേരള സ്റ്റേറ്റ് വെൽഫെയർ കോർപ്പറേഷൻ ഫോർ ഫോർവേഡ് കമ്മ്യൂണിറ്റീസ് ലിമിറ്റഡിന്റെ ചെയർമാനാണ്. തൊണ്ണൂറുകളുടെ അവസാനം വരെ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഏറ്റവും സ്വാധീനമുള്ള നേതാവായിരുന്നതിന് പുറമെ നിരവധി തവണ അദ്ദേഹം മന്ത്രിയുമായിട്ടുണ്ട്. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു എന്ന് അപൂർവ നേട്ടത്തിനും ഉടമയാണ്. മുൻ മന്ത്രിയും, നിലവിൽ എം.എൽ.എയുമായ ബി.ഗണേഷ് കുമാറാണ് മകൻ.

You might also like
Comments
Loading...