ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഏപ്രിൽ 14 മുതൽ

0 1,326

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഏപ്രിൽ 14 ബുധൻ മുതൽ 17 ശനി വരെ വൈകുന്നേരം 6:30 മുതൽ 9 വരെ ചിങ്ങവനം ബെഥേസ്ഥാ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. കോവിഡ് മാനദന്ധങ്ങൾ പാലിച്ച് ക്രമീകരിക്കുന്ന ഈ കൺവെൻഷനിൽ 200 പേർക്കാണ് നേരിട്ട് പങ്കെടുക്കുവാനാകുന്നത്.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ വി.ഏ. തമ്പി ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ വി.റ്റി. ഏബ്രഹാം (ഏ.ജി മലബാർ ഡിസ്ട്രിക്റ്റ് സുപ്രണ്ട്), ആർ. ഏബ്രഹാം, ബിജു തമ്പി, റ്റി.എം കുരുവിള, പ്രിൻസ് തോമസ് (റാന്നി), ബിനു തമ്പി, അനീഷ് തോമസ്, ഷിബു മാത്യു തുടങ്ങിയവർ പ്രസംഗിക്കും. ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്സ് ആരാധനയ്ക്ക് നേതൃത്വം നല്കും. പവർ വിഷൻ ടിവിയിലുടെയും സൂം, ഫെയ്സ്ബുക്ക് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെയും കൺവെൻഷനിൽ തത്സമയം പങ്കെടുക്കുവാനുള്ള അവസരവും ക്രമീകരിച്ചിരിച്ചിട്ടുണ്ട്.

You might also like
Comments
Loading...