സംഗീത പ്രവർത്തകർക്ക് ഇൻഷുറൻസ് പദ്ധതിയുമായി സി.എം.എഫ്

0 861

കൊച്ചി: കേരളത്തിലെ ക്രിസ്തീയ സംഗീതരംഗത്ത് പ്രവർത്തിക്കുന്ന 325 പേർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി. ക്രിസ്ത്യൻ  മുസിഷ്യൻസ് ഫെലോഷിപ്പ് (സി.എം.എഫ്) ആണ് തങ്ങളുടെ അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്. ഇൻഷുറൻസിന് ആവശ്യമായ തുകയുടെ ചെക്ക് സി.എം.എഫ് പ്രവർത്തകരായ  സാംസൺ കോട്ടൂർ, ജോസ് ഹോളിബീറ്റ്സ്, ഷാജു ജോസഫ്, സിറിൽ നോറോണ എന്നിവർ ചേർന്ന് ന്യൂ ഇന്ത്യ ഇൻഷുറൻസ്  കമ്പനി  ഡിവിഷണൽ മാനേജർക്കു കൈമാറി.

Download ShalomBeats Radio 

Android App  | IOS App 

അപകടം മൂലം ഉണ്ടാകുന്ന ആശുപത്രി ചെലവുകൾക്ക് ഒരുലക്ഷം രൂപ വരെയും അംഗവൈകല്യങ്ങൾക്ക് 5 ലക്ഷം രൂപ വരെയും ലഭിക്കും. അപകടം മൂലം മരണം സംഭവിച്ചാൽ 10 ലക്ഷം രൂപയാണ് നോമിനിക്ക് ലഭിക്കുക. സി.എം.എഫിൽ അംഗത്വം എടുക്കുവാൻ താല്പര്യമുള്ള ക്രൈസ്തവ സംഗീത പ്രവർത്തകർ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ : +91 9447 027763

You might also like
Comments
Loading...