തിമൊഥി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന ഓൺലൈൻ വി.ബി.എസ്

0 453

തിമൊഥി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന ഓൺലൈൻ വി.ബി.എസ് ഏപ്രില്‍ 15 മുതല്‍ 17 വരെയും, 22 മുതല്‍ 24 വരെയും, 29 മുതല്‍ മെയ് 1 വരെയുമുള്ള മൂന്ന് ആഴ്ചകളിലായി ഓൺലൈനിൽ നടത്തപ്പെടും. എല്ലാദിവസവും വൈകിട്ട് 4 മുതല്‍ 6 വരെ ആണ് പ്രോഗ്രാം നടക്കുന്നത്. 4 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. കുട്ടികളുടെ പ്രായമനുസരിച്ച് മൂന്ന് വ്യത്യസ്ത സെഷനുകള്‍ ഉണ്ടായിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

സൂമിലൂടെയാണ് പ്രോഗ്രാം നടക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും സൂം ലിങ്ക്, ഇ-മെയിൽ/ വാട്ട്സ്ആപ്പ് എന്നിവയിലൂടെ അയച്ചു തരും. ഈ ഓൺലൈൻ വി.ബി. എസ്സിനുവേണ്ടി ‘Meet & Dine’ എന്ന പുതിയ ചിന്താവിഷയം ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. കുഞ്ഞുങ്ങളെ യേശുവിനോടൊപ്പം സമയം ചെലവഴിക്കുവാനും ആത്മീയ ആഹാരം കഴിക്കുവാന്‍ പ്രോത്സാഹിപ്പിക്കാനും ഈ തീം ലക്ഷ്യമിടുന്നു.

ഒരു നിശ്ചിത തുക ഫീസായി നിശ്ചയിച്ചിട്ടില്ല. ഒരു ശുശ്രൂഷാ ഗിഫ്റ്റ് നിങ്ങള്‍ക്ക് നല്കാവുന്നതാണ്. സംഭാവന നൽകാൻ കഴിവില്ലാത്ത കുട്ടികൾക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷന്: www.tioss.org

കൂടുതൽ വിവരങ്ങൾക്ക്:
+91 96562 17909, +91 97456 47909.

You might also like
Comments
Loading...