പി.വൈ.പി.എ റാന്നി ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനം മാർച്ച് 28 ന് 

0 576

റാന്നി : പി.വൈ.പി.എ. റാന്നി ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനം 2021 മാർച്ച് 28-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ഐപിസി ബെഥേൽ ടൗൺ സഭയിൽ വച്ച് നടത്തപ്പെടും. പി.വൈ.പി.എ പത്തനംതിട്ട മേഖല അദ്ധ്യക്ഷൻ പാ. ബെൻസൺ തോമസിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന വാർഷികത്തിൽ, ഐപിസി റാന്നി ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. വർഗ്ഗീസ് ഏബ്രഹാം (രാജു മേത്ര) വചന ശുശ്രുഷ നിർവഹിക്കും. പി.വൈ പി.എ ഭാരവാഹികളായ ഇവാ. അജു അലക്സ് (സംസ്ഥാന അദ്ധ്യക്ഷൻ), പാ. ബിനു കൊന്നപ്പാറ (മേഖല സെക്രട്ടറി), ജസ്റ്റിൻ നെടുവേലിൽ (മേഖല ജോയിന്റ് സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി. സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :
പാ. ഷിജു തോമസ് (+91 97478 13248),
ഇവാ. സന്തോഷ് മേമന (+91 99474 75940),
പാ. സന്തോഷ് വർഗീസ് (+91 94467 01585)

You might also like
Comments
Loading...