ക്രൈസ്തവ പീഡനങ്ങളിൽ കോട്ടയം ജില്ലാ പി.സി.ഐ പ്രതിഷേധ സമ്മേളനം നടത്തി

0 571

കോട്ടയം: ഉത്തർപ്രദേശിലെ ഝാൻസിയിൽ ട്രെയിൻ യാത്രക്കിടെ ആക്രമിക്കപ്പെട്ട കന്യസ്ത്രീമാർക്ക് ഐക്യദാർഢ്യം
പ്രഖ്യാപിച്ചുകൊണ്ട് 26.03.2021 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ പിസിഐ കോട്ടയം ജില്ലാ യൂണിറ്റ് പ്രതിക്ഷേധ യോഗം നടത്തി. ജില്ലാ പ്രസിഡന്റ് പാസ്റ്റർ പി.എ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പാസ്റ്റർ ടി.വി. തോമസ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ ട്രഷറാർ ബ്രദർ ജോസഫ് സ്വാഗതവും വർക്കിംഗ് പ്രസിഡന്റ്‌ പാസ്റ്റർ ബിനോയ്‌ ചാക്കോ നന്ദിയും പറഞ്ഞു. പീഡിതർക്ക് പിന്തുണ അറിയിച്ചു കൊണ്ട് പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് മുഖ്യ സന്ദേശം നൽകി. ബാനറുകളും പ്ലാകാർഡുകളും ആയി ജില്ലാ യൂണിറ്റ് ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. ഇത്തരം പ്രേശ്നങ്ങളിൽ പിസിഐ പോലുള്ള പെന്തക്കോസ്തൽ സംഘടനയുടെ സജീവമായ ഇടപെടൽ അഭിനന്ദനാർഹമായ കാര്യമാണ്.

You might also like
Comments
Loading...