ഐപിസി കറ്റാനം എബനേസർ
സഭയുടെ പുനരുദ്ധരിച്ച ദേവാലയ പ്രതിഷ്ഠ ഏപ്രിൽ 3 ന്

0 379

 കറ്റാനം: ഐപിസി കറ്റാനം എബനേസർ സഭയുടെ പുനരുദ്ധരിച്ച ആലയത്തിന്റെ പ്രതിഷ്ഠയും പൊതുയോഗവും ഏപ്രിൽ 3 ശനിയാഴ്ച വൈകിട്ട് 6.00 മുതൽ 8.30 വരെ നടത്തപ്പെടും. പാ. ജോസ് തോമസിന്റെ അദ്ധ്യക്ഷതയിൽ കോവിഡ് നിയന്ത്രണണങ്ങൾ പാലിച്ച് നടത്തപ്പെടുന്ന ഈ യോഗത്തിൽ പാ. തോമസ് ഫിലിപ്പ് (ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രുഷകൻ) മുഖ്യ സന്ദേശവും പ്രതിഷ്ഠാ ശുശ്രുഷയും നിർവഹിക്കും. കായംകുളം എംഎൽഎ, ശ്രീമതി യു. പ്രതിഭാ മുഖ്യാതിഥിയായിരിക്കും. പാ. സാംജി ജോൺ (വെണ്മണി) ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

You might also like
Comments
Loading...