ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ സംയുക്ത സമ്മേളനം ഏപ്രിൽ 2 ന്

0 683

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് സണ്ടേസ്കൂൾ ബോർഡും സോണൽ സണ്ടേസ്കൂൾ എക്സിക്യൂട്ടിവുകളും സഭാ ആസ്ഥാനമായ മുളക്കുഴ സിയോൻ കുന്നിൽ നടക്കുന്ന ഏപ്രിൽ 2 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സമ്മേളിക്കുന്നു. സണ്ടേസ്കൂൾ പ്രസിഡന്റ് പാ. ജെ. ജോസഫ് അദ്ധ്യക്ഷനാകുന്ന സമ്മേളനത്തിൽ മുഖ്യ അതിഥിയായി സ്റ്റേറ്റ് ഓവർസിയർ പാ. സി.സി. തോമസ് പങ്കെടുക്കും.

Download ShalomBeats Radio 

Android App  | IOS App 

കോവിഡ് പശ്ചാത്തലത്തിൽ മുടങ്ങിപ്പോയ സണ്ടേസ്കൂൾ പ്രവർത്തനങ്ങൾ ഓൺലൈനിൽ പുനരാരംഭിച്ചപ്പോൾ ക്ലാസുകൾ ഓൺലൈനിൽ എടുത്ത അദ്ധ്യാപകരെ പ്രസ്തുത സമ്മേളനത്തിൽ ആദരിക്കും. മേഖലകളിലെ സണ്ടേസ്കൂൾ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്യുമെന്ന് സ്റ്റേറ്റ് സെക്രട്ടറി പാ. സാലു വർഗ്ഗീസ് അറിയിച്ചു.

You might also like
Comments
Loading...