എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം 8-ാമത് ഗ്രാജുവേഷൻ

0 365

തിരുവല്ല : കുഞ്ഞുങ്ങളുടെ ഇടയിലെ പ്രവർത്തകർക്ക് പരിശീലനം നൽകുന്ന എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസത്തിന്റെ 8-ാമത് ബാച്ചിന്റെ ഗ്രാജുവേഷൻ 2021 മാർച്ച് 8 ന് സൂം പ്ലാറ്റ്ഫോമിൽ നടന്നു.3 കോഴ്സുകളിലായി 35 ൽ അധികം ആളുകളാണ് ഗ്രാജുവേറ്റ് ചെയ്തത്. ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമുള്ളവർ ഈ പഠനത്തിന്റെ ഭാഗമായിരുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന എക്സ്റ്റൻഷൻ കോഴ്സും റെഗുലർ കോഴ്സുമാണ് സ്കൂൾ ഓഫ് ചൈൽഡ് ഇവഞ്ചലിസത്തിനുള്ളത്. ഇത്തരത്തിലുള്ള ട്രെയിനിങ് സഭകൾക്ക് വലിയ അനുഗ്രഹമാണ്. വർക്കി എബ്രഹാം കാച്ചാണത്ത് ആധ്യക്ഷത വഹിച്ചു. സ്റ്റാർലാ ലൂക്ക് മുഖ്യ സന്ദേശം നൽകി. റവ. തമ്പി മാത്യു അനുഗ്രഹ പ്രാർത്ഥനക്കു നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഷിബു കെ. ജോൺ ഗ്രാജുവേറ്റ്സിനെ പരിചയപ്പെടുത്തി.
ഡിപ്ലോമയും സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തീകരിച്ചവർക്കാണ് ഗ്രാജുവേഷൻ നൽകിയതു.

Download ShalomBeats Radio 

Android App  | IOS App 

പാലക്കാടും തൃശ്ശൂരിൽ നിന്നുമുള്ള 30 ഓളം ആളുകളും അന്തർദ്ദേശീയ തലത്തിൽ 20 ഓളം പേരും ഇതിന്റെ ഭാഗമായിരുന്നു. എക്സറ്റൻഷൻ ബാച്ചിനു പാലക്കാട്‌ പാസ്റ്റർ സത്യൻ എ.എസ്‌., പാസ്റ്റർ അരുൺ കുമാറും ആണ് നേതൃത്വം നൽകി. കോർഡിനേറ്റർ ആയി ബ്ലെസ്സൺ തോമസ് പ്രവർത്തിക്കുന്നു; പാസ്റ്റർ ബിനു വടശേരിക്കര, പാസ്റ്റർ അനിൽ ഇലന്തൂർ, പാസ്റ്റർ ജിജി ചാക്കോ, ഡെന്നി ജോൺ, ഡോ. സജി കെ.പി, ജോൺ തോമസ്, മാത്യു വർഗീസ്, ജോബി കെ.സി, പാസ്റ്റർ ഷിബു തോമസ് അറ്റ്ലാന്റ, ഷിനു തോമസ് കാനഡ എന്നിവർ ആശംസകൾ അറിയിച്ചു.

You might also like
Comments
Loading...