രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം: വ്യാപന സാധ്യത കൂടുതലെന്ന് മുഖ്യമന്ത്രി
കണ്ണൂർ: രാജ്യത്ത് കോവിഡ്-19ന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികള്‍ കുറച്ചുദിവസമായി കുറയുന്നില്ലെന്നും രോഗവ്യാപനം കൂടാനുള്ള സാധ്യത അധികമാതണന്നും കണ്ണൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
Download ShalomBeats Radio
Android App | IOS App
കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ദിവസം ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമായി ഇന്ത്യ വീണ്ടും മാറി. മറ്റു സംസ്ഥാനങ്ങളിൽ കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല. അതിനാൽ കൂടുതൽ ശ്രദ്ധ പുലർത്തണം. രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത ഏറ്റവും കൂടുതലാണ്. സംസ്ഥാനത്ത് അടുത്ത തരംഗം ആരംഭിക്കുന്നതിനു മുൻപ് പരമാവധി പേർക്ക് വാക്സീൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. രോഗവ്യാപനം വീണ്ടും കൂടുന്നതിനു മുൻപ് പരമാവധി ആളുകൾ വാക്സീൻ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വാക്സീൻ വിതരണം ചെയ്യുന്നത് കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 81466 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 469 പേർ കൂടി മരിച്ചതോടെ ആകെ മരണം 1.63 ലക്ഷമായി.