ജെറിൻ തെക്കെതിലിനെ പി.വൈ.പി.എ ആദരിച്ചു

0 494

പത്തനംതിട്ട: ബാംഗ്ലൂർ വിശ്വേശരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടെക്ക് പ്രൊഡക്ട് ഡിസയിൻ & മനുഫാക്ച്ചറിങ്ങിൽ ഒന്നാം റാങ്കും ഗോൾഡ്‌ മെഡലും നേടിയ ജെറിൻ രാജു ജോണിനെ പി.വൈ. പി.എ പത്തനംതിട്ട മേഖല ഭാരവാഹികൾ ആദരിച്ചു. മേഖലാ പ്രസിഡന്റ് പാസ്റ്റർ ബെൻസൻ തോമസ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ മേഖലയിലെ ഭാരവാഹികൾ ആശംസകൾ അറിയിച്ചു. പത്തനംതിട്ട സെന്റർ സെക്രട്ടറി സാം പനച്ചയിൽ അനുഗ്രഹ പ്രാർത്ഥന നടത്തി.

Download ShalomBeats Radio 

Android App  | IOS App 

പി.വൈ.പി.എ മേഖല സെക്രട്ടറി ബിനു കൊന്നപ്പാറ, ജോയിന്റ് സെക്രട്ടറിമാരായ ജസ്റ്റിൻ നേടുവേലിൽ, ബ്ലെസ്സൻ മല്ലപ്പള്ളി, പബ്ലിസിറ്റി കൺവീനർ റിജു പന്തളം, യുവദർശനം ചീഫ് എഡിറ്റിർ സന്തോഷ്‌ മേമന, താലന്തു കൺവീനർ സാബു സി എബ്രഹാം, മേഖല കോർഡിനേറ്റർ പാസ്റ്റർ ഷിനു വർഗീസ്, പത്തനംതിട്ട സെന്റർ പി.വൈ. പി.എ സെന്റർ സെക്രട്ടറി ജിന്നി ശാമുവേൽ എന്നിവർ ആശംസകൾ അറിയിച്ചു. പിവൈപിഎ പത്തനംതിട്ട സെന്റർ & മേഖല എന്നിവയുടെ സജീവ അംഗംമായ ജെറിൻ ഐപിസി കടമ്മനിട്ട സഭാംഗവും സുവിശേഷകൻ രാജു ജോണിന്റെയും ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം ജോയിന്റ് സെക്രട്ടറിയുമായ ജയമോൾ രാജുവിന്റെയും മൂത്തമകനാണ്.

You might also like
Comments
Loading...