ക്രൈസ്തവ പുസ്തകമേളയും വചനോത്സവവും ഏപ്രിൽ 29 – മെയ് 2 തീയതികളിൽ

0 569

മല്ലപ്പള്ളി: ക്രൈസ്തവ എഴുത്തുകാരുടെ സംഘടനയായ സർഗ്ഗ സമിതിയുടെ ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ പുസ്തകമേളയും വചനോത്സവവും ഏപ്രിൽ 29 (വ്യാഴം) മുതൽ മെയ് 2 (ഞായർ) വരെ മല്ലപ്പള്ളി സീയോൻപുരത്തു നടക്കും. ദിവസവും രാവിലെ 9.00 മണിമുതൽ വൈകിട്ട് 8.00 മണിവരെ ആയിരിക്കും സമ്മേളന സമയം. പകൽ നേരങ്ങളിൽ സാഹിത്യ ചർച്ചകൾ, സെമിനാറുകൾ, സിമ്പോസിയം, ഗാനരചയിതാക്കളുടെ ഒത്തുചേരൽ, പ്രസാധകരുടെയും പത്രാധിപന്മാരുടെയും എഴുത്തുകാരുടെയും സംഗമങ്ങൾ എന്നിവ നടക്കും. സായാഹ്നങ്ങളിൽ സംഗീത ശുശ്രൂഷയും വചന പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.

വിദേശരാജ്യങ്ങളിലെ പ്രശസ്ത ക്രൈസ്തവ പ്രസാധകരുടെ പുസ്തകങ്ങൾ പ്രദർശനത്തിനുണ്ട്. ഇന്ത്യയിലെ നിരവധി പ്രസാധകരുടെ പുസ്തകങ്ങളും മേളയിൽ ലഭ്യമാകും. പുസ്തകങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ക്രൈസ്തവ ആനുകാലികങ്ങളുടെ പ്രദർശനവുമുണ്ടായിരിക്കും. പ്രസിദ്ധീകരണങ്ങളുടെ വാർഷിക വരിസംഖ്യ അടയ്ക്കുവാൻ പ്രത്യേക സൗകര്യവുമുണ്ട്. വിവിധ ക്രൈസ്തവ സഭകളുടെയും മിഷൻ സംഘടനകളുടെയും നേതാക്കൾ സമ്മേളനങ്ങളിൽ പങ്കെടുത്ത് പ്രസംഗിക്കും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
സെക്രട്ടറി, സർഗ്ഗസമിതി
+91 94475 85414
(വാട്സ്ആപ്പ് /മൊബൈൽ)

You might also like
Comments
Loading...