ശാരോൻ സൺഡേസ്കൂൾ അസ്സോസിയേഷൻ വാർഷിക പരീക്ഷ മാറ്റിവച്ചു

0 872

തിരുവല്ല: മാറ്റിവെച്ച എസ്എസ്എൽസി ,+2 പരീക്ഷകൾ ഏപ്രിൽ എട്ടിന് ആര൦ഭിച്ച സാഹചര്യത്തിൽ ശാരോൻ സൺഡേസ്കൂൾ അസ്സോസിയേഷൻ കേരളത്തിലെ സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കായി ഏപ്രിൽ 25-ാം തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന വാർഷിക പരീക്ഷ മാറ്റിവച്ചു. ജൂൺ 20 ന് ഞായറാഴ്ച വൈകിട്ട് 3.00 മണിക്ക് ആയിരിക്കും പരീക്ഷ നടത്തുന്നത്. പ്രീ സ്കൂൾ-1 മുതൽ ക്ലാസ് 4 വരെയുള്ള പരീക്ഷ ഓൺലൈൻ ആയു൦ ബാക്കിയുള്ളവ അതതു സഭാഹാളിൽ വച്ചു സാധാരണ രീതിയിലുമായിരിക്കു൦ നടത്തുക. 2021 ഏപ്രിൽ 6-ാം തീയതി കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടത്.

Download ShalomBeats Radio 

Android App  | IOS App 

പരീക്ഷ മാറ്റിവെച്ച സാഹചര്യത്തിൽ രജിസ്ട്രേഷൻ തീയതി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

  • രജിസ്ട്രേഷൻ ഫീസ് ചർച്ചിന് 100 രൂപയു൦ വിദ്യാർത്ഥികൾക്ക് (online ഉൾപ്പടെ) ഓരോരുത്തർക്കു൦ 20 രൂപ വീതവു൦ ആയിരിക്കു൦.
  • ഇതുവരെയു൦ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവർ രജിസ്ട്രേഷൻ നടത്തുന്നതിന് താഴെ കാണുന്ന നമ്പരിൽ എക്സാ൦ കൺട്രോളറുമായി ബന്ധപ്പെടേണ്ടതാണ്.

എക്സാ൦ കൺട്രോളർ
ബ്രദർ റോഷി തോമസ്
Mob: 9847665044

You might also like
Comments
Loading...