ശാരോൻ സൺഡേസ്കൂൾ അടുത്ത അധ്യയന വർഷം ജൂൺ 27-ാം തീയതി ആരംഭിക്കും

0 1,353

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച്, സണ്ടേസ്കൂൾ വാർഷിക പരീക്ഷ മാറ്റി വച്ച സാഹചര്യത്തിൽ, പുതിയ അദ്ധ്യയന വർഷ൦ ജൂൺ മാസം 27-ാം തീയതി ആര൦ഭിക്കുന്നതായിരിക്കും. 2021 ഏപ്രിൽ മാസ൦ 6-ാം തീയതി ചൊവ്വാഴ് കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് മേൽ തീരുമാനങ്ങൾ കൈക്കൊണ്ടത്

Download ShalomBeats Radio 

Android App  | IOS App 

പുതിയ വർഷത്തെ സൺഡേസ്കൂൾ ക്ലാസ്സുകൾ ക്രമീകരണങ്ങൾ ഇപ്രകാരമായിരിക്കും: പ്രീ സ്കൂൾ, 1 മുതൽ 4 വരെയുള്ള ക്ലാസുകൾ ഓൺലൈൻ ആയു൦ ബാക്കിയുള്ളവ സഭാഹാളിൽ വച്ചു സാധാരണ രീതിയിലുമായിരിക്കു൦ നടത്തുക. സണ്ടേസ്കൂൾ അസ്സോസിയേഷൻ്റെ അടുത്ത ജനറൽബോഡിക്ക് മുമ്പായി സെക്ഷൻ/സെൻ്റർ/റീജിയൻ തലത്തിലുള്ള തിരഞ്ഞെടുപ്പുകൾ ഭരണഘടനാനുസൃത൦ പൂർത്തീകരിച്ച് ഭാരവാഹികളുടെ പട്ടിക കേന്ദ്ര കമ്മിറ്റിക്ക് അയച്ചു തരേണ്ടതാണെന്നും അറിയിച്ചു.

You might also like
Comments
Loading...