സുപ്രീംകോടതി നിലപാടിനെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സ്വാഗതം ചെയ്തു

0 1,063

തിരുവല്ല : ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന ബഹു. സുപ്രീംകോടതി നിലപാടിനെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സ്വാഗതം ചെയ്തു. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും തനിക്ക് താല്പര്യമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും അതിൻപ്രകാരം ജീവിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്യം സംരക്ഷിക്കുന്ന കോടതി വിധി സമകാലിക ഭാരത സമൂഹത്തിന് പ്രതീക്ഷ നല്കുന്നതായി കെ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് എന്നിവർ ഒപ്പുവെച്ച കത്തിൽ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ഭരണഘടനയുടെ 25-ാം അനുച്ഛേദം സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യൻ മതേതരത്വത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ നിലനിൽപ്പിനായി കെ.സി.സി. അംഗസഭകളിലെ എല്ലാ ഇടവകകളിലും ഈ ഞായറാഴ്ച പ്രത്യേകം പ്രാർത്ഥിക്കണം എന്ന് താല്പര്യപ്പെടുന്നതായും കുറിപ്പിൽ പറയുന്നു. സ്വതന്ത്ര പരമാധികാര ജനാധിപത്യ മതേതര
രാഷ്ട്രമായി ഭാരതം തുടർന്നും നിലനിൽക്കേണ്ടതിന് ഏവരും പ്രാർത്ഥിക്കുകയും പ്രവർത്തിക്കു
കയും ചെയ്യണമെന്ന് കത്തിലൂടെ അഭ്യർത്ഥിച്ചു.

You might also like
Comments
Loading...