പി.വൈ.പി.എ പന്തളം സെന്റർ വാർഷികം ഏപ്രിൽ 14 നാളെ

0 1,133

പന്തളം: പി.വൈ.പി.എ പന്തളം സെന്റർ വാർഷിക മീറ്റിംഗ് നാളെ (ഏപ്രിൽ 14 ബുധൻ) പകൽ 10.00 മുതൽ 12.30 വരെ കുളനട ഐപിസി ശാലേം സഭയിൽ നടത്തപ്പെടും. പാ. വിപിൻ പള്ളിപ്പാടിന്റെ (പ്രസിഡന്റ്, സെന്റർ പി.വൈ.പി.എ) അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ പാ. ജോൺ ജോർജ് (ഐപിസി പന്തളം സെന്റർ ശുശ്രുഷകൻ) സമ്മേളനം ഉത്‌ഘാടനം ചെയ്യും. ജസ്റ്റിൻ നെടുവേലിൽ (ജോ.സെക്രട്ടറി, പത്തനംതിട്ട മേഖലാ പി.വൈ.പി എ) മുഖ്യാതിഥിയായിരിക്കുന്ന സമ്മേളനത്തിൽ ബ്ലെസ്സൻ മല്ലപ്പള്ളി (ജോ.സെക്രട്ടറി, മേഖലാ പി.വൈ.പി.എ.) ആശംസകൾ അറിയിക്കും. ജസ്റ്റിൻ ജോസിന്റെ നേതൃത്വത്തിൽ സെന്റർ പി.വി.പി.എ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. സെന്റർ പി.വൈ.പി.എ യുടെ ഫെയ്സ്ബുക്ക് പേജിൽ ലൈവ് ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
റിജു സൈമൺ തോമസ്
(+91 97470 77603)

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...