ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ പാലോട്ടുകോണം സഭയുടെ അഭിമുഖ്യത്തിൽ സുവിശേഷയോഗം

0 1,331

കാട്ടാക്കട: ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ പാലോട്ടുകോണം സഭ നേതൃത്വം നൽകുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും ഏപ്രിൽ 19 തിങ്കൾ മുതൽ 21 ബുധൻ വരെ വൈകുന്നേരം 6.00 മണി മുതൽ രാത്രി 9.00 വരെ നടക്കും.
പാസ്റ്റർ ഡബ്ല്യൂ. ശാമുവേലിന്റെ അദ്ധ്യക്ഷതയിൽ തെക്കൻ മേഖല ഏരിയ ചെയർമാൻ റവ. ഡി. സച്ചിദാനന്ദദാസ്  ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ സജു ചാത്തന്നൂർ പ്രസംഗിക്കും. നെയ്യാറ്റിൻകര ഹന്ന വോയ്സ് ഗാനങ്ങൾ ആലപിക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
+91 97473 24750; +91 82813 45020.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...