കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും

0 850

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പരിശോധന വർധിപ്പിക്കാനാണ് നിർദേശം.

Download ShalomBeats Radio 

Android App  | IOS App 

ആദ്യ ദിനമായ ഇന്നലെ 1,33,836 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഏറ്റവും കൂടുതൽ പേരെ പരിശോധിച്ചത് കോഴിക്കോട് ജില്ലയിലാണ്, 19,300 പേർ. എറണാകുളത്ത് 16,210 പേരെയും തിരുവനന്തപുരത്ത് 14,087 പേരെയും പരിശോധിച്ചു. ഏറ്റവും കുറവ് പരിശോധന കൊവിഡ് വ്യാപനം കുറഞ്ഞ ഇടുക്കിയിലാണ്, 3,055 പേർ. ഇന്നത്തെ ദിവസം രണ്ടര ലക്ഷം പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുക.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്നലെ പതിനായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

You might also like
Comments
Loading...