കോവിഡ് വ്യാപനം; സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു

0 972

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ നടത്തപ്പെടാൻ ഉദ്ദേശിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്, എം.ജി, കണ്ണൂർ, ആരോഗ്യ, മലയാള സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവെച്ചതായി പുറത്ത് വരുന്ന റിപോർട്ടുകൾ. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. പരീക്ഷകൾ മാറ്റിവെക്കാൻ എല്ലാ വൈസ് ചാൻസലർമാരോടും ഞായറാഴ്ച ഗവർണർ നിർദേശിച്ചതിന് പിന്നാലെയാണ് വിവിധ സർവകലാശാലകൾ പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവെക്കുന്നതാണ് ഉചിതമെന്നാണ് ഗവർണർ നിർദേശിച്ചത്. പരീക്ഷകൾ മാറ്റണമെന്ന് നേരത്തെ രക്ഷിതാക്കളും വിദ്യാർഥികളും പലതവണ സർവകലാശാലകൾക്ക് അപേക്ഷ നൽകിയിരുന്നു. മറ്റു സർവകലാശാലകൾ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.

You might also like
Comments
Loading...