പി.വൈ.പി.എ തിരുവനന്തപുരം മേഖലയ്ക്ക് പുതിയ നേതൃത്വം

0 781

തിരുവനന്തപുരം: പിവൈപിഎ തിരുവനന്തപുരം മേഖലയ്ക്ക് 2021-24 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഏപ്രിൽ 17ന് ഉച്ചക്ക് രണ്ടു മണിക്ക് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ് സെന്ററിൽ വെച്ചു നടത്തപ്പെട്ട ജനറൽ ബോഡിയിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയും, ഐപിസി കേരള സ്റ്റേറ്റ് കൗണ്സിൽ അംഗം സഹോദരൻ പീറ്റർ മാത്യൂ കല്ലൂർ മുഖ്യ ഇലക്ഷൻ കമ്മീഷണറായും പിവൈപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സാബു ആര്യപള്ളി ഇലക്ഷൻ ഒബ്സർവർ ആയും പ്രവർത്തിച്ചു.

Download ShalomBeats Radio 

Android App  | IOS App 

പുതിയ ഭാരവാഹികൾ: പാസ്റ്റർ ജെയിംസ് യോഹന്നാൻ (പ്രസിഡന്റ്), പാസ്റ്റർ ഷൈജു വെള്ളനാട് & ഇവാ. ജിനീഷ് മോഹൻ (വൈസ് പ്രസിഡൻ്റുമാർ), പാസ്റ്റർ കലേഷ് സോമൻ (സെക്രട്ടറി), പാസ്റ്റർ ഷിബു റ്റി. എ & ഇവാ. മോൻസി മാമ്മൻ (ജോയിന്റ് സെക്രട്ടറിമാർ), ബ്രദർ. ബെനിസൻ പി. ജോൺസൻ (ട്രഷറർ), ബ്രദർ റിജു. റ്റി. എൻ രാജ് (പബ്ലിസിറ്റി കൺവീനർ). തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ തിരുവനന്തപുരം മേഖല പ്രസിഡന്റ് പാസ്റ്റർ കെ. സി തോമസ് അനുഗ്രഹിച്ചു സമർപ്പണ പ്രാർത്ഥന നടത്തി.

You might also like
Comments
Loading...