പാസ്റ്റർ തോമസ് ജോർജ്ജ് സ്വന്തം കൈപ്പടയിൽ എഴുതിയ ബൈബിൾ പാസ്റ്റർ സി.സി. തോമസ് പ്രകാശനം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ജോർജ് സ്വന്തം കൈപ്പടയിൽ എഴുതി, 5 വിഭാഗങ്ങളായി തിരിച്ച്, ബൈൻഡ് ചെയ്ത് പ്രകാശനം ചെയ്ത ബൈബിൾ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസ് ഏപ്രിൽ 19-ന് മുളക്കുഴയിൽ പ്രകാശനം നിർവഹിച്ചു. ഇലന്തൂർ കുറുപ്പത്തറയിൽ പി.എ. ജോർജ്ജ്- ചിന്നമ്മ ദമ്പതികളുടെ മകനായ ഇദ്ദേഹം ഇക്കഴിഞ്ഞ പതിനാല് വർഷങ്ങളായി തിരുവനന്തപുരം ജില്ലയിൽ കർത്തൃവേലയിൽ ആയിരിക്കുന്നു.
Download ShalomBeats Radio
Android App | IOS App
ദൈവവചനപഠനം ജീവിതചര്യ ആക്കിയ ഈ ദൈവദാസൻ കോവിഡ് ലോക്ക്ഡൗൺ സമയം പാഴാക്കാതെ വേദപുസ്തകം മുഴുവനും വായിച്ചു തീർത്തു. ആ സമയത്ത് ദൈവവചനം പകർത്തി എഴുതണം എന്നുള്ള ആഗ്രഹം ഉണ്ടായി. 2020 ഓഗസ്റ്റ് മാസം ഒന്നാം തീയതി ഉല്പത്തി പുസ്തകം എഴുതിത്തുടങ്ങി. 207 ദിവസങ്ങൾ കൊണ്ട് തന്റെ ഉദ്യമം പൂർത്തീകരിച്ചു. 2700 പേജുകളുള്ള ബൈബിൾ പൂർത്തീകരിക്കുവാൻ 120 പേനകൾ ഉപയോഗിച്ചു. ഭാര്യ മോളിക്കുട്ടിയുടെയും മക്കളുടെയും പിന്തുണ ഏറെ സഹായകമായെന്ന് അദ്ദേഹം ഓർക്കുന്നു.
ദൈവദാസന്മാർക്കും വിശ്വാസി സമൂഹത്തിനും മാതൃകയും അഭിമാനവും ആയ ഈ പ്രവർത്തി അനേകർക്ക് പ്രയോജനവും വചനത്തെ സ്നേഹിക്കുവാനും പഠിക്കുവാനുമുള്ള പ്രചോദനവും ആയിത്തീരട്ടെ.