കൊവിഡ് വ്യാപനം : ബാങ്കുകളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് 2 വരെ

0 1,681

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ഏപ്രിൽ 21 മുതൽ 30 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക. പ്രവൃത്തി സമയം മാറ്റണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകൾ നേരത്തെ രംഗത്തെത്തിയിരുന്നു. ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു .

Download ShalomBeats Radio 

Android App  | IOS App 

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ 5 ദിവസമാക്കണമെന്നും അത്യാവശ്യം ശാഖകൾ മാത്രം തുറക്കാൻ അനുമതിനൽകണമെന്നും യൂണിയൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

You might also like
Comments
Loading...