പാസ്റ്റർ കെ.വി. പൗലോസ് ഐ.പി.സി. വാളകം സെന്റർ ശശ്രൂഷകനായി നിയമിതനായി

മൂവാറ്റുപുഴ: ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭ വാളകം സെന്ററിന്റെ അദ്ധ്യക്ഷനായി പാസ്റ്റർ കെ.വി. പൗലോസ് നിയമിതനായി. കോലഞ്ചേരി ബ്രൂക്സൈഡ് ക്ലബ് ആഡിറ്റോറിയത്തിൽ വെച്ച് ഏപ്രിൽ 9-ാം തീയതി പകൽ 10.00 മണി മുതൽ നടന്ന യോഗത്തിൽ ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രസ്ബിറ്ററിയുടെ നേതൃത്വത്തിലാണ് നിയമന ശുശ്രൂഷ നടന്നത്.