സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും

0 2,173

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഈ ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ.

Download ShalomBeats Radio 

Android App  | IOS App 

നിയന്ത്രണങ്ങൾ ഇങ്ങനെ:

∙ സർക്കാർ ഓഫിസുകളിൽ ഒരു ദിവസം പകുതി ജീവനക്കാർ മാത്രം.

∙ സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും.

∙ ബീച്ചുകളിലും പാർക്കുകളിലും നിയന്ത്രണം ഏർപ്പെടുത്തും.

∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ മാത്രമേ അനുവദിക്കൂ.

∙ 24ാം തീയതി ശനിയാഴ്ച എല്ലാ സർക്കാർ ഓഫീസുകൾക്കും അവധി

∙ വിവാഹം, പാലുകാച്ചൽ തുടങ്ങിയ ആഘോഷ പരിപാടികൾ മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കു തടസമില്ല

∙ വേനൽക്കാല ക്യാംപുകൾ നടത്താൻ കഴിയില്ല

∙ ഹോസ്റ്റലുകളിൽ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം

∙ കോവിഡ് നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് തല കമ്മിറ്റികൾക്ക് ചുമതല

∙ സിഎസ്എൽടിസികൾ വർധിപ്പിക്കും

∙ അതിഥി തൊഴിലാളികൾക്കായി പ്രത്യേക വാക്സിൻ വിതരണ ക്യാംപുകൾ

∙ എന്നും വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക അവലോകന യോഗങ്ങൾ

വാക്സിൻ വിതരണം സുഗമമാക്കാൻ നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ വാക്സിൻ വിതരണം നടത്തണം. ഓൺലൈനായി പരമാവധിപേർക്കു റജിസ്ട്രേഷൻ നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

You might also like
Comments
Loading...