കോവിഡ് ബാധിതരെ ചേർത്തണച്ച് ഐ പി സി കേരളാ സ്റ്റേറ്റ്

0 2,756
വാർത്ത : IPC Kerala State Media Department

കുമ്പനാട് : കോവിഡ് രോഗത്തിൻ്റെ ദുരിതമനുഭവിക്കുന്ന ഐ പി സി സഭകളിലെ ശുശ്രൂഷകമാർക്കും വിശ്വാസികൾക്കും സഹായഹസ്തവുമായി ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ.
കോവിഡ് ബാധിതരായ കേരളത്തിലെ സഭാ ശുശ്രൂഷകന്മാർക്കും വിശ്വാസി കുടുംബങ്ങൾക്കും ദുരിതാശ്വാസത്തിൻ്റെ ഭാഗമായി ധനസഹായം നല്കുമെന്ന് കേരളാ സ്റ്റേറ്റ് സെക്രട്ടറി പാ. ഷിബു നെടുവേലിൽ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ഇതിൻ്റെ ഭാഗമായി കേരളത്തിലെയും വിദേശത്തെയും സഭകളുടെയും വിശ്വാസികളുടെയും സഹകരണം അഭ്യർത്ഥിച്ചു. കൊറോണ വൈറസിൻ്റ വ്യാപനംമൂലം ഹൈറേഞ്ച്, മലബാർ, തീരദേശങ്ങളിലെയും മറ്റിടങ്ങളിലെയും കഷ്ടവും ദുരിതവുമനുഭവിക്കുന്ന ശുശ്രൂഷകന്മാർക്കും വിശ്വാസി കുടുംബങ്ങൾക്കുമാണ് ധനസഹായം നല്കാനുള്ള പദ്ധതിയ്ക്ക് രൂപം നല്കിയത്. അർഹരായ അപേക്ഷകർക്ക് ഒറ്റതവണ മാത്രം നല്കുന്ന ഈ പദ്ധതി കോവിഡിൻ്റെ വ്യാപനം അവസാനിക്കുന്നതു വരെ പുതിയ അപേക്ഷകർക്കെല്ലാം സഹായം തുടരും.
സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാ. സി.സി.ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാ. ഷിബു നെടുവേലിൽ പദ്ധതി അവതരണം നടത്തി. ജോയിൻറ് സെക്രട്ടറിമാരായ പാസ്റ്റർ ദാനിയേൽ കൊന്ന നില്ക്കുന്നതിൽ, ജി. കുഞ്ഞച്ചൻ, ട്രഷറാർ പി.എം ഫിലിപ്പ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കോവിഡ് ബാധിതരായ എല്ലാ ശുശ്രൂഷകന്മാർക്കും അർഹരായ സഭാ വിശ്വാസികൾക്കുമാണ് ധനസഹായം നല്കുന്നത്. ഇതിനായി ഉദാരമനസ്കരായ വിദേശത്തെയും സ്വദേശത്തെയും സഭകളുടെയും വിവിധ സുവിശേഷ സംഘടനകളുടെയും വിശ്വാസികളുടെയും സഹായ സഹകരണം അവശ്യമാണെന്ന് പാ. ഷിബു നെടുവേലിൽ അഭ്യർത്ഥിച്ചു.

സഹായത്തിനു അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള അപേക്ഷ സഭയുടെ വെബ് പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കേണ്ടതാണ്.
അപേക്ഷകൾ പൂർണ്ണമായും പൂരിപ്പിച്ച് സഭാ ശുശ്രൂഷകന്മാർ സെൻറർ ശുശ്രഷകൻ്റെയും വിശ്വാസികൾ സഭാ ശുശ്രൂഷകൻ്റയും ശുപാർശയോടു കൂടി അയക്കേണ്ടതാണ്.

ഇതിനായി സംഭാവന ചെയ്യാനാഗ്രഹിക്കുന്നവർ താഴെ കാണുന്ന ബാങ്ക് അകൗണ്ട് നമ്പരിൽ അഭ്യർത്ഥിക്കുന്നു.

IPC KERALA STATE COUNCIL
A/C No. 13490200001343
IFSC : FDRL0001349
Federal Bank, Kumbanad

You might also like
Comments
Loading...