കേരള സ്റ്റേറ്റ് പിവൈപിഎയുടെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം വിതരണം ചെയ്തു

0 1,496

കുമ്പനാട്: കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ ഈ വാരം ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായ വിതരണം ചെയ്തു. ചികിത്സ, വിദ്യാഭ്യാസം, വിവാഹം എന്നീ തലങ്ങളിൽ ഉൾപ്പെടുത്തി അടിയന്തര ആവശ്യം എന്ന നിലയിലാണ് സഹായം നൽകിയത്. ഏലിം പെന്തക്കോസ്തൽ ചർച്ച് റിയാദ് സഭാ ശ്രുശ്രുഷകനായ പാസ്റ്റർ ബിജു മത്തായി & സിസ്റ്റർ ബീനാ എബ്രഹാം, സഭയും കൂടെ ചേർന്നാണ് ഈ പദ്ധതി സ്പോൺസർ ചെയ്തത്.

Download ShalomBeats Radio 

Android App  | IOS App 

സംസ്ഥാന പിവൈപിഎ കോവിഡ് കാലത്ത് നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയവർക്കുള്ള നന്ദിയും തങ്ങളുടെ ഒഫിഷ്യൽ പേജിലൂടെ പി.വൈ.പി.എ നേതൃത്വം അറിയിച്ചു.

You might also like
Comments
Loading...