“വിശ്വാസിയായ വനിത – സാധ്യതകളും വെല്ലുവിളികളും” ലൈവ് ചർച്ച ഇന്ന്

0 684

ക്രിസ്തീയ സമൂഹത്തിലെ വേർപെട്ട വിശ്വാസി സഹോദരിമാരുടെ ആത്മീക സാമൂഹ്യ തലങ്ങൾ തുറന്നു വിശകലനം ചെയ്യുന്ന തല്‍സമയ ചര്‍ച്ച “വിശ്വാസിയായ വനിത – സാധ്യതകളും വെല്ലുവിളികളും” ഇന്ന് (23/04/21 വെള്ളിയാഴ്ച) രാത്രി ഇന്ത്യന്‍ സമയം രാത്രി 8.00 മണി മുതല്‍ നടത്തപ്പെടും. സിസ്റ്റര്‍ ഷീലാ ദാസ് കീഴൂർ (സുവിശേഷ പ്രഭാഷക
), സിസ്റ്റര്‍ ഗിരിജ സാം (ബൈബിള്‍ കോളേജ് അധ്യാപിക), സിസ്റ്റര്‍ മേഘല ജോസഫ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), അഡ്വ. സൗമ്യ എൻ. ശങ്കർ (അഭിഭാഷക, നിയമാധ്യാപിക), സിസ്റ്റര്‍ വിദ്യാ സന്തോഷ്‌ (ക്രിസ്തീയ ഗായിക),
സിസ്റ്റര്‍ ബീബി ഫിലിപ് (സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റ്) തുടങ്ങിയവര്‍ പങ്കെടുക്കുന്നു. വിശ്വാസി സമൂഹത്തിലെ സ്ത്രീകളെ സംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയായിരിക്കും ഇത്. ഐബിറ്റി മീഡിയ, ഫാക്ച്വൽ ഫെയ്ത്ത് എന്നീ സമൂഹ മാധ്യമങ്ങളിൽ വീക്ഷിക്കാം.

You might also like
Comments
Loading...